Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെള്ളിയാഴ്ച പ്രഭാഷണം...

വെള്ളിയാഴ്ച പ്രഭാഷണം മയക്കുമരുന്നിനെതിരെയുള്ള മുന്നറിയിപ്പ് ആകണമെന്ന് നിർദേശം

text_fields
bookmark_border
വെള്ളിയാഴ്ച പ്രഭാഷണം മയക്കുമരുന്നിനെതിരെയുള്ള മുന്നറിയിപ്പ് ആകണമെന്ന് നിർദേശം
cancel

ജി​ദ്ദ: ഇ​ന്ന് പ​ള്ളി​ക​ളി​ൽ ന​ട​ക്കു​ന്ന ജു​മു​അ ഖു​തു​ബ (പ്ര​ഭാ​ഷ​ണം) മ​യ​ക്കു​മ​രു​ന്നി​ന്റെ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഇ​മാ​മു​മാ​ർ​ക്കും ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ്, കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ ശൈ​ഖ് നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ​ത​രം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും വ്യ​ക്തി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും അ​വ ഉ​ണ്ടാ​ക്കു​ന്ന ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നു​മാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്ക​ണം, മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രി​ക​ളെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും കൂ​ട്ടാ​ളി​ക​ളെ​യും കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തു​കൊ​ണ്ട് സു​ര​ക്ഷാ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ന്റെ​യും അ​വ​രു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു പൊ​തു​ജ​ന​ങ്ങ​ളെ ഉ​ണ​ർ​ത്ത​ണം.

കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​മാ​യ മെ​താം​ഫെ​റ്റാ​മി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പേ​രു​ക​ളി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും എ​ല്ലാ വി​ധ​ത്തി​ലും കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സൗ​ദി അ​റേ​ബ്യ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.ഇ​തി​ന്റെ ഭാ​ഗ​മാ​യി, മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ക, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക, ചി​ല പ്ര​ത്യേ​ക പ്രാ​യ​ക്കാ​രെ, കൂ​ടു​ത​ലും യു​വ​ത​ല​മു​റ​യെ ല​ക്ഷ്യ​മി​ടു​ന്ന ഈ ​വി​പ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്ത് ഒ​രു കാ​മ്പ​യി​ൻ​ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiFriday sermonwarning against drugs
News Summary - instruction to Friday sermon should be a warning against drugs
Next Story