ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
text_fieldsജിദ്ദ: ബുധനാഴ്ച ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറ കലണ്ടർപ്രകാരം ദുല്‍ഖഅദ് 30 (ബുധനാഴ്ച) പൂർത്തിയാക്കുന്നതോടെ വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് ആഹ്വാനം. നേരിട്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ ഉടൻ വിവരം അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.
മാസപ്പിറവി നിരീക്ഷണത്തിനായി രൂപവത്കരിച്ച സമിതികളില്‍ അംഗമാകാനും ഇക്കാര്യം ഗൗരവത്തിലെടുക്കാനും മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്താനും ഇതിനായി മേഖലകളിൽ രൂപവത്കരിക്കുന്ന കമ്മിറ്റികളിൽ ചേരാനും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.