പ്രവാചക നിന്ദ അപലപനീയം -ജുബൈൽ പ്രവാസി സാംസ്കാരിക വേദി
text_fieldsജുബൈൽ: ബി.ജെ.പി വക്താക്കൾ നടത്തിയ പ്രവാചക നിന്ദ അപലപനീയവും ഇന്ത്യയുടെ ബഹുസ്വരതക്ക് നിരക്കാത്തതും ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജണ്ടയുടെ ഭാഗവുമാണെന്ന് പ്രവാസി സാംസ്കാരിക വേദി ജുബൈൽ റീജനൽ കമ്മിറ്റി ആരോപിച്ചു. സംഘ്പരിവാറിന്റെ അന്ധമായ മുസ്ലിം വിരോധം ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഇടിക്കാൻ കാരണമായി കേന്ദ്ര ഗവൺമെന്റ് ഇത്തരം പ്രവർത്തനങ്ങളെ ഗൗരവമായി കാണുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് റീജനൽ പ്രസിഡന്റ് ഫൈസൽ കോട്ടയം, ജനറൽ സെക്രട്ടറി നസീർ ഹനീഫ, വനിത പ്രസിഡന്റ് ഫിദ നസീഫ, സെക്രട്ടറി സിബി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.