'പ്രവാചകനിന്ദ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ അപമാനം'
text_fieldsദമ്മാം: ഇസ്ലാമിനെയും മുസ്ലിംകളെയും അധിക്ഷേപിച്ച് ബി.ജെ.പി വക്താക്കൾ നടത്തിയ പരാമർശങ്ങൾ തികച്ചും അപലപനീയവും രാജ്യത്തിന്റെ മതേതരത്വത്തിന് നിരക്കാത്തതുമാണെന്ന് അഷ്റഫ് കൂട്ടായ്മ സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യൻസമൂഹം നാളിതുവരെ പുലർത്തിപ്പോരുന്ന മതസൗഹാർദത്തിന് കളങ്കമാവുംവിധം ഒരു സമുദായത്തിന്റെ ആചാരങ്ങളെ തള്ളിപ്പറയുകയും പ്രവാചകനെ നിന്ദിക്കുകയും ചെയ്തവർക്കെതിരെ നീതിയുക്തമായ നിയമനടപടി സ്വീകരിച്ച് മാതൃകപരമായി ശിക്ഷാനടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹത്തായ പൈതൃകത്തെ കളങ്കപ്പെടുത്തുംവിധം ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഏത് രാഷ്ട്രീയത്തിന്റെ പിൻബലത്തിലായാലും അത് അംഗീകരിക്കാൻ കഴിയില്ല. യോഗത്തിൽ പ്രസിഡന്റ് ഡോ. അഷ്റഫ് ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. അഷ്റഫ് നരിക്കുനി ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുഴക്കാട്ടിരി, അഷ്റഫ് ബാപ്പു മഞ്ചേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് അമ്പലക്കടവ് സ്വാഗതവും അഷ്റഫ് തബൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.