ഇൻറർ കേളി ഫുട്ബാൾ: ജഴ്സി പ്രകാശനം ചെയ്തു
text_fieldsമലസ് ഏരിയ കമ്മിറ്റി ടീമിെൻറ ജഴ്സി പ്രകാശന ചടങ്ങിൽ നിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 21ാം വാർഷികം, 'കേളിദിനം 2022'െൻറ ഭാഗമായി നടക്കുന്ന ഇൻറർ കേളി ഫുട്ബാളിൽ മത്സരിക്കുന്ന മലസ് ഏരിയ ടീം അൽ അർക്കാൻ മലസിെൻറ ജേഴ്സി പ്രകാശനം ചെയ്തു. റിയാദിലെ ഇസ്കാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മലസ് രക്ഷാധികാരി കമ്മിറ്റി അംഗവും ടീം മാനേജരുമായ ഉമർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര ജോയൻറ് ട്രഷറർ സെബിൻ ഇക്ബാൽ, ഏരിയ ആക്ടിങ് കൺവീനർ ജവാദ് പരിയാട്ട് എന്നിവരിൽ നിന്നും മലസ് ടീം കാപ്റ്റൻ അർഷാദ്, ഗോൾകീപ്പർ നസീർ എന്നിവർ ജഴ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കേന്ദ്ര സ്പോർട്സ് കമ്മിറ്റി ആക്ടിങ് കൺവീനർ റിയാസ്, മലസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മുകുന്ദൻ, രാജീവൻ, അഷ്റഫ് പൊന്നാനി ഏരിയ കമ്മിറ്റി അംഗം നൗഫൽ എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.