മുരളി തുമ്മാരുകുടിയുമായി മുഖാമുഖം
text_fieldsറിയാദ്: ഐക്യരാഷ്ട്ര സഭ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുമായി റിയാദിലെ പ്രവാസികളും വിദ്യാർഥികളും സംവാദം സംഘടിപ്പിച്ചു. 'ചായ് പേ ചര്‍ച്ച' എന്ന പേരില്‍ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ വേൾഡ് മലയാളി ഫെഡറേഷനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ഷംനാസ് അയ്യൂബ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹിക അന്തരീക്ഷം സ്ത്രീകൾക്ക് ആശ്വാസകരമല്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. സ്ത്രീകൾ പൂർണമായും സുരക്ഷിതരല്ല എന്ന് പറയുന്നില്ല. എന്നാലും വൈകീട്ട് ഏഴു മണി കഴിഞ്ഞാൽ ബസിൽ സ്ത്രീകളെ കാണില്ല. വിദ്യാർഥികൾ ഉപരിപഠനത്തിന് കേരളത്തിന് പുറത്തുപോകാൻ ശ്രമിക്കണം. പറ്റിയാൽ ഇന്ത്യക്ക് പുറത്ത് പഠിക്കാനുള്ള സാധ്യത തേടണം. ആഗോള നെറ്റ് വർക്ക് തരുന്ന അഭിവൃദ്ധി നമ്മുടെ നാട്ടിൽ പഠിച്ചാൽ കിട്ടില്ല. വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണതകൂടിയിട്ടുണ്ട്.
കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയെ പൂർണമായും അനുകൂലിക്കുന്നതായും കെ-റെയിൽ തെക്ക് തൊട്ട് വടക്ക് വരെ മതിൽകെട്ടി വിഭജിക്കുമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് കൊട്ടുകാട് ആമുഖ പ്രസംഗം നിർവഹിച്ചു. ഡോ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലുവ, മുഹമ്മദലി മരോട്ടിക്കൽ, സലാം പെരുമ്പാവൂർ, നാസർ ലൈസ്, ഡൊമിനിക് സാവിയോ, ജാഫർ ചെറ്റാലി, റാഫി കൊയിലാണ്ടി, ഷംനാദ് കുളത്തുപ്പുഴ, വല്ലി ജോസ്, അഞ്ജു അനിയൻ, സബ്രീൻ ഷംനാസ്, ഹമാനി എന്നിവർ മുരളി തുമ്മാരുകുടിക്ക് പൂച്ചെണ്ട് നൽകി. മൈമൂന അബ്ബാസ് പരിപാടി നിയന്ത്രിച്ചു. അലി ആലുവ, ഷൈജു നിലമ്പൂർ, നിഹ്മത്തുല്ല പുതൂർപടിക്കൽ, ജാനിഷ്, ജെറിൻ, അൻസാർ വർക്കല, റിജോഷ് കടലുണ്ടി, നാസർ ലൈസ്, ജോസ് കടമ്പനാട്, നസീർ ഹനീഫ, ജോസ് ആന്റണി, നിസാർ പള്ളിക്കശ്ശേരി, ഇല്യാസ് കാസർകോട്, നസീർ ആലുവ, അൻഷാദ് കോട്ടുക്കുന്നം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.