അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കൽ കോവിഡ് സ്ഥിതി വിലയിരുത്തി മാത്രം: സൗദി ആരോഗ്യ മന്ത്രി
text_fieldsജിദ്ദ: അന്താരാഷ്ട്ര വിമാന സർവിസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കൽ കോവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിെൻറ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്നും അൽഅഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിൽ ശമനമുണ്ടാകുന്നുണ്ടോ എന്ന് നിരന്തര നിരീക്ഷണം നടത്തും. ഇതെല്ലാം വിലയിരുത്തി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിദേശങ്ങൾക്ക് അനുസൃതമായി ഉചിതമായ സമയത്ത് അനുയോജ്യമായ തീരുമാനമെടുക്കും. സ്വദേശികളായാലും വിദേശികളായാലും എല്ലാവരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രധാന്യം കൊടുക്കുന്നത്. കോവിഡ് ഇവിടെ നിലനിൽക്കുന്നിടത്തോളം സൂക്ഷ്മവും നിരന്തരവുമായ വിലയിരുത്തലുണ്ടാകും. ശരിയായ തീരുമാനങ്ങൾ എടുക്കാനാണിത്. ആരോഗ്യ സുരക്ഷക്ക് വേണ്ട മുൻകരുതലും രാജ്യം സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. അതെസമയം സെപ്റ്റംബർ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുമെന്ന പ്രചരണം പാസ്പോർട്ട് ഡയറക്ടറേറ്റും (സൗദി ജവാസത്ത്) നിഷേധിച്ചു.
അന്താരാഷ്ട്ര വിമാന സർവിസുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു. സർവിസ് പുനരാരംഭിക്കുമെന്ന പ്രചരണത്തെ കുറിച്ച ആളുകളുടെ അന്വേഷണങ്ങൾക്ക് ഒ ൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു അധികൃതർ. പാസ്പോർട്ട് വകുപ്പിെൻറ തീരുമാനങ്ങളും നിർദേശങ്ങളും ഒൗദ്യോഗിക ചാനലുകളിൽ പ്രഖ്യാപിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് മുൻകരുതലായി മാർച്ച് 15നാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.