അന്താരാഷ്ട്ര അറബിക് ദിനം; അല്‍ഹുദ മദ്റസ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsജിദ്ദ: അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ച് ജിദ്ദ അല്‍ഹുദ മദ്റസ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, കാലിഗ്രഫി മത്സരങ്ങളിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അറബിക് കാലിഗ്രഫി മത്സരത്തിൽ സിയ സഹ്ന നിസാർ, മറിയം സലീം, ഇൽഹാം സിദ്ദീഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ ഉമറുൽ ഫാറൂഖ് ഒന്നാം സ്ഥാനവും മുഹമ്മദ് ഉനൈസ് രണ്ടാം സ്ഥാനവും ഖുലൂദ് നാസർ മൂന്നാം സ്ഥാനവും നേടി. ഇതര ഭാഷകളെ അപേക്ഷിച്ച് സുദൃഢവും സുശക്തവുമായ വികാസവും വളര്ച്ചയുമുള്ള ഭാഷയാണ് അറബി ഭാഷ, പദവിന്യാസത്തിലും ആശയഗ്രാഹ്യതയിലും ലളിതവും സാധാരണക്കാരെയും സാഹിത്യകാരന്മാരെയും ഒരു പോലെ ആകര്‍ഷിക്കുന്നതുമാണ് തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'അറബി ഭാഷ: ചരിത്രവും വര്‍ത്തമാനവും'എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ജിദ്ദ ശറഫിയ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ജനറല്‍ സെക്രട്ടറി ജരീര്‍ വേങ്ങര, ട്രഷറര്‍ സലാഹ് കാരാടന്‍, ഷക്കീല്‍ ബാബു, ശമീര്‍ സ്വലാഹി, സിദ്ദീഖ് കൂരിപ്പൊയിൽ, അബ്ദുറഹ്മാൻ ഫാറൂഖി എന്നിവര്‍ അവാർഡുകൾ വിതരണം ചെയ്തു. മദ്റസ കണ്‍വീനര്‍ ജമാല്‍ ഇസ്മാഈൽ പരിപാടികള്‍ നിയന്ത്രിച്ചു. പ്രിന്‍സിപ്പല്‍ ലിയാഖത്തലി ഖാന് സ്വാഗതവും മുഹമ്മദ് ആര്യന്തൊടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.