Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘തു​വൈ​ഖ് ശി​ൽ​പം...

‘തു​വൈ​ഖ് ശി​ൽ​പം 2023’ അ​ന്താ​രാ​ഷ്​​ട്ര ശി​ൽ​പ​ക​ലാ​മേ​ള​ക്ക്​ റി​യാ​ദി​ൽ തു​ട​ക്കം

text_fields
bookmark_border
International Art Exhibition
cancel
camera_alt

‘തു​വൈ​ഖ് ശി​ൽ​പം 2023’ അ​ന്താ​രാ​ഷ്​​ട്ര ശി​ൽ​പ​ക​ലാ​മേ​ള​യി​ൽ ശി​ൽ​പ​നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​ർ

റി​യാ​ദ്​: ‘തു​വൈ​ഖ് ശി​ൽ​പം 2023’ എ​ന്ന അ​ന്താ​രാ​ഷ്​​ട്ര ശി​ൽ​പ​ക​ലാ​മേ​ള​ക്ക്​ റി​യാ​ദി​ൽ തു​ട​ക്കം. റി​യാ​ദ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക്​ ദ​റ​ഇ​യ​യി​ലെ ജാ​ക്​​സ​ൺ ഡി​​സ്​​ട്രി​ക്ടി​​ൽ ദു​ർ​റ​ത്തു​ൽ റി​യാ​ദ്, റി​യാ​ദ്​ ആ​ർ​ട്ട്​ സ്​​പേ​സ്​ എ​ന്നീ ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് ‘മൈ​ത്രി​യു​ടെ ഊ​ർ​ജം’ എ​ന്ന പേ​രി​ലു​ള്ള മേ​ള​ക്ക്​ അ​ര​ങ്ങൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. റി​യാ​ദ്​ ആ​ർ​ട്ട്​ ഗാ​ല​റി​യാ​ണ്​ സം​ഘാ​ട​ക​ർ.​ ശി​ൽ​പ​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 65 ല​ധി​കം പ​രി​പാ​ടി​ക​ളാ​ണ്​ മേ​ള​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം എ​ട്ടു മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ്​ നാ​ലാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര ശി​ൽ​പ​ക​ല മേ​ള​യും സ​മ്മേ​ള​ന​വും. മേ​ള​യി​ൽ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന സൃ​ഷ്​​ടി​ക​ൾ ഇ​തേ വേ​ദി​ക​ളി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ൽ 10 വ​രെ പ്ര​ദ​ർ​ശി​പ്പി​ക്കും.

ശി​ൽ​പ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന ക​ലാ​വി​രു​തി​​ന്റെ ശി​ൽ​പ​ശാ​ല​യാ​ണ്​ പ്ര​ധാ​ന പ​രി​പാ​ടി. നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ ശി​ൽ​പ​ങ്ങ​ൾ ഒ​രു​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും ശി​ൽ​പ​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​വും പാ​ന​ൽ ച​ർ​ച്ച​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​മു​ഖ ശി​ൽ​പി​ക​ളും ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ റി​യാ​ദ് ആ​ർ​ട്ടി​​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി സീ​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാ​നാ​വും.

വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​യി​ൽ വ്യ​ത്യ​സ്ത പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ശി​ൽ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ ക​ലാ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ക്കു​ന്നു​ണ്ട്​. തു​ട​ക്ക​ക്കാ​ർ​ക്കും ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഇ​തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​വും. പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​ൽ​പ​ക​ല​യു​ടെ​യും സ​മ​കാ​ലി​ക ക​ല​യു​ടെ​യും വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ൽ കൈ​കാ​ര്യം ചെ​യ്യും. മേ​ഖ​ല​യി​ലെ പ്ര​മു​ഖ വി​ദ​ഗ്ധ​രും ക​ലാ​കാ​ര​ന്മാ​രും പ​​​ങ്കെ​ടു​ക്കും.

ഗ്രാ​നൈ​റ്റ്, റി​യാ​ദ് സ്​​റ്റോ​ൺ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ലാ​കാ​ര​ന്മാ​ർ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ അ​വ​രു​ടെ ശി​ൽ​പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് തു​ട​രും. ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​വ​യു​ടെ അ​ന്തി​മ രൂ​പ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ശി​ൽ​പ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യും. മേ​ള ന​ഗ​രി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ മു​ൻ​കൂ​ർ ബു​ക്കി​ങ്​ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, റി​യാ​ദ് ആ​ർ​ട്ടി​​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി (https://riyadhart.sa/en/tuwaiq-sculpture/) ശി​ൽ​പ​ശാ​ല​ക​ളി​ലും പാ​ന​ൽ ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്.

2019ൽ ​സ​ൽ​മാ​ൻ രാ​ജാ​വ്​ പ്ര​ഖ്യാ​പി​ച്ച നാ​ല് പ്ര​ധാ​ന റി​യാ​ദ് പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന ‘റി​യാ​ദ് ആ​ർ​ട്ട്’ പ​ദ്ധ​തി​യു​ടെ പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​ണ് തു​വൈ​ഖ് അ​ന്താ​രാ​ഷ്​​​​​ട്ര ശി​ൽ​പ ഫോ​റം. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ക​ലാ​കാ​ര​ന്മാ​ർ ഒ​ത്തു​ചേ​രു​ന്ന വേ​ദി​യും സ​ർ​ഗാ​ത്മ​ക​മാ​യ ക​ലാ​സൃ​ഷ്​​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ആ​ഗോ​ള ക​ലാ​രം​ഗ​ത്തെ പ്ര​ധാ​ന വാ​ർ​ഷി​ക പ​രി​പാ​ടി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - International Art Exhibition to be held in Riyadh
Next Story