Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ൻ​റ​ർ​നാ​ഷ​ന​ൽ...

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡ് മ​ത്സ​ര​ങ്ങ​ൾ​ക്ക്​ റി​യാ​ദി​ൽ തു​ട​ക്കം

text_fields
bookmark_border
olympiad
cancel
camera_alt

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ൽ പ​​ങ്കെ​ടു​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യ ശാ​സ്​​ത്ര​പ്ര​തി​ഭ​ക​ൾ

റി​യാ​ദ്​: ശാ​സ്​​ത്ര​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ലോ​ക ഇ​വ​ൻ​റാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​​ന്റെ 56ാമ​ത്​ പ​തി​പ്പി​ന്​ റി​യാ​ദി​ൽ തു​ട​ക്ക​മാ​യി. ജൂ​ലൈ 21 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്കം 90 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 333 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഫൗ​ണ്ടേ​ഷ​നും സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യും ഒ​ളി​മ്പി​ക്‌​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കി​ങ്​ സ​ഉൗ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യും സ​ർ​ഗാ​ത്മ​ക​ത​ക്കു വേ​ണ്ടി​യു​ള്ള നാ​ഷ​ന​ൽ ഏ​ജ​ൻ​സി​യാ​യ ‘മൗ​ഹി​ബ’​യും ചേ​ർ​ന്നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ന്​ റി​യാ​ദി​ൽ ആ​തി​ഥേ​യ​ത്വം ഒ​രു​ക്കു​ന്ന​ത്.

സൗ​ദി ബേ​സി​ക് ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ്പ​റേ​ഷ​ൻ (സാ​ബി​ക്) സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഒ​ളി​മ്പ്യാ​ഡി​ൽ ര​സ​ത​ന്ത്ര മേ​ഖ​ല​യി​ലെ 260 ശാ​സ്​​ത്ര​ജ്ഞ​രു​ടെ​യും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലും വി​ല​യി​രു​ത്ത​ലി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

35 സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ, 70 വെ​ള്ളി മെ​ഡ​ലു​ക​ൾ, 110 വെ​ങ്ക​ല മെ​ഡ​ലു​ക​ൾ, 10​ പ്ര​ശം​സാ​പ​ത്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ അ​ന്തി​മ​ഫ​ലം ഈ ​മാ​സം 28ന് ​രാ​വി​ലെ 11ന്​ ​പ്ര​ഖ്യാ​പി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ര​സ​ത​ന്ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​മാ​ണ് ഈ ​വാ​ർ​ഷി​ക ശാ​സ്ത്ര മ​ത്സ​രം.

1968ൽ ​ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ലെ പ്രാ​ഗി​ലാ​ണ് കെ​മി​സ്​​ട്രി ഒ​ളി​മ്പ്യാ​ഡി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. അ​തി​നു​ശേ​ഷം ഓ​രോ വ​ർ​ഷ​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​ളി​മ്പ്യാ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.

10 ദി​വ​സ​മാ​ണ്​ ഒ​ളി​മ്പ്യാ​ഡ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഓ​രോ രാ​ജ്യ​മാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 2004, 2005, 2008, 2009, 2010 വ​ർ​ഷ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ക റോ​ളി​ലും 2006, 2007 വ​ർ​ഷ​ങ്ങ​ളി​ലും 2011 മു​ത​ൽ ഇ​തു​വ​രെ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യും സൗ​ദി അ​റേ​ബ്യ ഒ​ളി​മ്പ്യാ​ഡി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

56ാമ​ത് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ന് സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്​​ട്ര രം​ഗ​ത്തെ സൗ​ദി വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. വി​വി​ധ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ മു​ൻ​നി​ര ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​​​ന്റെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsInternational Chemistry Olympiad
News Summary - International Chemistry Olympiad started in Riyadh
Next Story