ദേശീയദിനം: മലപ്പുറം കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsറിയാദ്: സൗദി അറേബ്യയുടെ 91ാം ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ രക്തബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് രക്തബാങ്ക് ഡയറക്ടർ അൽ യസീദ് അൽ സൈഫ് ഉദ്ഘാടനം ചെയ്തു. സൗദിയുടെ പുരോഗതിക്കും വികസന കുതിപ്പിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ആത്മസമർപ്പണം ചരിത്രമാണ്. സേവന മേഖലയിൽ ഇന്ത്യൻ സമൂഹം കാണിക്കുന്ന താൽപര്യം ധാരാളം അനുഭവങ്ങളിലൂടെ ബോധ്യമായതാണ്. പ്രത്യേകിച്ച് കോവിഡിെൻറ വ്യാപനഘട്ടത്തിൽ അത് നേരിട്ടു മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. ഒരുപാട് രോഗികൾക്ക് ആശ്വാസമാകുന്ന ഈ അതുല്യ സേവനം ദേശീയദിനത്തിൽ സംഘടിപ്പിച്ച കെ.എം.സി.സി പ്രവർത്തകർക്ക് സൗദി പൗരൻ എന്നനിലയിൽ ഞങ്ങളുടെ സ്നേഹവും കടപ്പാടും അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ റിയാദിൽ എക്കാലത്തും വലിയ മാതൃകയാണ് മലപ്പുറം ജില്ല കെ.എം.സി.സിയെന്നും സൗദി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ മുന്നോട്ടു വന്ന പ്രവർത്തകരെ അഭിനന്ദിക്കുകയാണെന്നും മുഖ്യാതിഥിയായി ക്യാമ്പിൽ പങ്കെടുത്ത അന്താരാഷ്്ട്ര എനർജി ഫോറം പ്രതിനിധി ഇബ്രാഹീം സുബ്ഹാൻ പറഞ്ഞു.
സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗദിയുടെ വിവിധ പ്രവിശ്യകളിലായി ആയിരക്കണക്കിന് പ്രവർത്തകരാണ് രക്തദാനത്തിൽ പങ്കെടുത്തത്. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് വൈകീട്ട് മൂന്നിനാണ് അവസാനിച്ചത്. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, എസ്.വി. അർഷുൽ അഹമ്മദ്, ശുഹൈബ് പനങ്ങാങ്ങര, ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് അരീക്കോട്, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ റഫീഖ് മഞ്ചേരി, അഷ്റഫ് മോയൻ, യൂനുസ് കൈതാക്കോടൻ, മുനീർ വാഴക്കാട്, സിദ്ദീഖ് കോനാരി, അൻവർ ചെമ്മല, അഷ്റഫ് കല്പകഞ്ചേരി, സത്താർ താമരത്ത്, നാസർ മാങ്കാവ്, രക്തബാങ്ക് ജീവനക്കാരായ ഉമർ അബുകബാർ, മുന അൽ ബകരി, ഷാമി അൽ അനാസി, ഫവാസ് അൽ അസീരി, സൗമ്യ ബേബി, ഷമീർ പറമ്പത്ത്, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ പട്ടാമ്പി, അഷ്റഫ് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ ഷറഫു പുളിക്കൽ, ഭാരവാഹികളായ റിയാസ് അങ്ങാടിപ്പുറം, റഫീഖ് ചെറുമുക്ക്, അഷ്റഫ് പടന്ന, ഫസൽ കാസർകോട്, ഉമ്മർ മീഞ്ചന്ത, ഹനാൻ കുറ്റിച്ചിറ എം.പി മുസമ്മിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.