ചെങ്കടൽ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബറിൽ ജിദ്ദയിൽ
text_fieldsജിദ്ദ: ചെങ്കടൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വർഷം നവംബർ 11 മുതൽ 20 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന മേളയാണ് കോവിഡിനെ തുടർന്ന് മാറ്റിവെച്ചത്. സൗദി അറേബ്യയിൽ സിനിമ തിരിച്ചുവന്നതിന് ശേഷമുള്ള വിപുലമായ മേളയാണ് ആസൂത്രണം ചെയ്തത്. ജിദ്ദയിൽ ചരിത്രപ്രാധാന്യമുള്ള ബലദിൽ പ്രത്യേകം ഒരുക്കുന്ന വേദിയിലാണ് 10 ദിവസത്തെ മേള അരങ്ങേറുക. അനലോഗ് മുതൽ ഡിജിറ്റൽ വരെ സിനിമ രംഗം വിജയകരമായി മുന്നേറുന്നതിെൻറ ചരിത്ര പശ്ചാത്തലം മേളയിൽ അനാവരണം ചെയ്യും. 'രൂപാന്തരീകരണം'എന്ന ശീർഷകത്തിൽ സിനിമയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും മേള ചർച്ച ചെയ്യും.
മുമ്പ് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അറബ് പ്രോഗ്രാമുകളുടെയും ഫിലിം ക്ലാസിക്കുകളുടെയും ഉത്തരവാദിത്തം നിർവഹിച്ചിരുന്ന ഡയറക്ടർ അേൻറാണി ഖലീഫ, മാനേജിങ് ഡയറക്ടർ ശിവാനി പാണ്ഡ്യ എന്നിവരാണ് ചെങ്കടൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ടീമിനെയും നയിക്കുന്നത്. ചലച്ചിത്ര നിരൂപകൻ കലീം അഫ്താബ് അന്താരാഷ്ട്ര പ്രോഗ്രാമിങ് ഡയറക്ടറായിരിക്കും. ജുമാന സാഹിദ് റെഡ് സീ ലോഡ്ജിനെ നയിക്കും. പ്രാദേശിക സിനിമ പ്രേമികൾ, ചലച്ചിത്ര പ്രവർത്തകർ, അന്താരാഷ്ട്ര വ്യവസായ പ്രമുഖർ തുടങ്ങിയവരെ ഒരുമിപ്പിച്ചു ചേർത്തുകൊണ്ടുള്ള മേഖലയിലെ ഏറ്റവും വലിയ മാമാങ്കമാക്കി ചെങ്കടൽ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.