സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാനസർവിസ്: തീയതി നിശ്ചയിച്ചിട്ടില്ല
text_fieldsജിദ്ദ: അന്താരാഷ്ട്ര വിമാനസർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതർ. സർവീസ് വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അറിയിച്ചത്.
വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വ്യാജ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഒൗദ്യോഗിക ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ വിലയിരുത്തലുകൾ നടത്തി അതിെൻറ അടിസ്ഥാനത്തിലാവും സർവിസ് ആരംഭിക്കാനുള്ള തീരുമാനമെടുക്കുക. നിലവിൽ ഇതുവരെ തീയതി നിർണയിച്ചിട്ടില്ല.
സർവിസ് ഉടൻ ആരംഭിക്കുമെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഒൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വരുന്ന വാർത്തകളും വിവരങ്ങളും മാത്രമേ വിശ്വസിക്കാൻ പാടുള്ളൂവെന്നും അതല്ലാത്ത വ്യാജ, ഉൗഹ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.