സൗദിയിൽ അന്താരാഷ്ട്ര വിമാന സർവിസിന് മാർച്ച് 31 മുതൽ അനുമതി
text_fieldsറിയാദ്: കോവിഡ് ഭീതിയെ തുടർന്ന് ഏർപ്പെടുത്തിയ എല്ലാ യാത്രാ നിയന്ത്രണങ്ങളും മാർച്ച് 31ന് നീക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കര, കടൽ, വ്യോമ മാർഗമുള്ള മുഴുവൻ ഗതാഗതത്തിനുമുള്ള നിരോധനം മാർച്ച് 31ന് പൂർണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സർവിസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ, റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.
2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച ൈവറസിന്‍റെ ഭീതികൂടി വന്നതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.
യാത്രാ നിരോധനം പൂർണമായും നീക്കുന്ന തീരുമാനം നടപ്പാക്കുന്നത് ബന്ധപ്പെട്ട കമ്മിറ്റി നിർദേശിച്ച നടപടികൾക്കും മുൻകരുതലുകൾക്കും അനുസൃതായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് രാജ്യത്ത് കോവിഡ് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിലൂടെയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു.
2020 ഡിസംബർ 12ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ അനുബന്ധമായാണ് ഇപ്പോഴത്തെ തീരുമാനം. രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്രക്കും പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.