ഇൻറർനാഷനൽ ഫോർമുല ഇ കാറോട്ട മത്സരം റിയാദിൽ 26, 27 തീയതികളിൽ
text_fieldsജിദ്ദ: മൂന്നാമത് ഇൻറർനാഷനൽ ഫോർമുല ഇ മത്സരങ്ങൾ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും. റിയാദിലെ ദറഇയ്യ ട്രാക്കിലാണ് മത്സരം. എൽ.ഇ.ഡി സാേങ്കതിക വിദ്യയെ അടിസ്ഥാനമാക്കി നിർമിച്ച ട്രാക്ക് ലൈറ്റിങ് സംവിധാനമുപയോഗിച്ചാണ് മത്സരം നടക്കുക.
ഫോർമുല മത്സര ചരിത്രത്തിൽ ആദ്യമായാണ് ഇൗ സംവിധാനം. സൗദി ഒാേട്ടാമൊബൈൽ, മോേട്ടാർ സൈക്കിൾ ഫെഡറേഷനുമായി സഹകരിച്ച് സൗദി കായിക മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് സ്പോർട്സ് കാർ വ്യവസായത്തിൽ പ്രശസ്തരായ ബോർഷെ, മെഴ്സിഡസ് ബെൻസ് കമ്പനികളെ പ്രതിനിധാനം ചെയ്ത് 24 പ്രമുഖ കളിക്കാർ മത്സരത്തിൽ പെങ്കടുക്കും. സൽമാൻ രാജാവിെൻറ ഭരണത്തിനു കീഴിൽ സൗദി അറേബ്യ വിവിധതരം അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയാവുകയാണ്. അതിെൻറ തുടർച്ചയാണ് ഇതും.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ഇടപെട്ട് വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്ക് സൗദി അറേബ്യയെ വേദിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം നിരവധി അന്താരാഷ്ട്ര മത്സരങ്ങളാണ് സൗദിയിൽ നടന്നത്. കഴിഞ്ഞ ദിവസമാണ് റിയാദിൽ സൗദി കപ്പ് അന്താരാഷ്ട്ര കുതിരയോട്ട മത്സരം സംഘടിപ്പി ച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.