Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്ട്ര ഖനിജ...

അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിന്​ റിയാദിൽ തുടക്കം

text_fields
bookmark_border
അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിന്​ റിയാദിൽ തുടക്കം
cancel
camera_alt

അന്താരാഷ്ട്ര ഖനിജ സമ്മേളനം റിയാദിൽ സൗദി വ്യവസായ ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്​ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: 'ധാതുക്കളുടെ ഭാവി' എന്ന തലക്കെട്ടിൽ റിയാദിൽ അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിന്​ തുടക്കം. റിയാദ്​ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്​ ഉദ്​ഘാടനം ചെയ്തു. ധാതുനിക്ഷേപങ്ങളാൽ സൗദി അറേബ്യ സമ്പന്നമാണെന്നും ഖനന മേഖലയ്​ക്ക്​ സംഭാവന നൽകാനുള്ള മികച്ച അവസരമാണ്​ ഇവിടെയുള്ളതെന്നും മന്ത്രി​ പറഞ്ഞു.

വ്യവസായാഭിവൃദ്ധിയും ശുദ്ധമായ ഊർജ്ജവും പൂജ്യം കാർബൺ പുറന്തള്ളലും എന്നീ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ആഗോളതലത്തിൽ തന്നെ​ ഖനിജ വസ്തുക്കളുടെ ആവശ്യം ഏറെ വർധിച്ചിട്ടുണ്ട്​. ഇതിന്​ തക്ക ഖനന നിർവഹണം ഒരു വെല്ലുവിളിയാണ്​​. ഭരണകൂടങ്ങൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, സേവന ദാതാക്കൾ, നിർമാതാക്കൾ തുടങ്ങിയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന് ഖനന മേഖലയുടെ ഭാവി ആവശ്യങ്ങളോട് പ്രതികരിക്കാനാണ്​ സൗദി അറേബ്യ ലക്ഷ്യമിടുന്നത്​. അതിനാണ്​ 'ധാതുക്കളുടെ ഭാവി' എന്ന ഈ സമ്മേളനം.

ഭാവിയിലെ ഒരു റോഡ്‌മാപ്പ് വരയ്ക്കുന്നതിനും അവർക്കിടയിൽ സഹകരണത്തിനൊരു വേദിയുണ്ടാക്കുന്നതിനും വേണ്ടിയാണിത്​​. സുപ്രധാന ഖനിജ വസ്തുക്കളുടെ വിതരണത്തിൽ സംഭാവന നൽകാനും ഖനന മേഖലയിൽ നിന്ന് പ്രയോജനം നേടാനും ഈ മേഖലയിലെ രാജ്യങ്ങളിൽ ഒരു പ്രധാന സാമ്പത്തിക പ്രേരകമാകാനുള്ള മികച്ച അവസരം സൗദിക്കുണ്ട്​.​ പര്യവേക്ഷണം വർധിപ്പിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗുണമേന്മയുള്ള നിക്ഷേപങ്ങൾ ആകർഷിക്കുക തുടങ്ങിയ ആവശ്യങ്ങളെ നേരിടുന്നതോടൊപ്പം അവസരം മുതലെടുക്കാനും വിവിധ രാജ്യങ്ങളിലെ ഖനനത്തിന്‍റെ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകാനും ലക്ഷ്യമിടാമെന്ന്​ മന്ത്രി പറഞ്ഞു.

ലോകത്തിലെ ഖനന മേഖലയുടെ പ്രാധാന്യം, കോവിഡിന്​ ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിൽ അതി​ന്‍റെ സ്വാധീനം, വ്യവസായങ്ങളുടെ ഭാവിയിൽ അതി​ന്‍റെ നിർണായക സ്വാധീനം എന്നിവ സംബന്ധിച്ച്​ ബോധവൽകരണം ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സമ്മേളനം നടക്കുന്നത്​. പശ്ചിമേഷ്യ, മധ്യേഷ്യ, പശ്ചാത്യ മേഖല, ആഫ്രിക്ക എന്നിവിടങ്ങളിലെ ധാതുനിക്ഷേപങ്ങളും ഖനനവും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സംബന്ധിച്ച സാധ്യതകൾ ഉയർത്തിക്കാട്ടുകയും സമ്മേളനത്തിന്‍റെ ലക്ഷ്യമാണ്​​. ഈ രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യ തന്ത്രപ്രധാനമായ സ്ഥാനമാണ്​ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഖനനമേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്രയിൽ സൗദി ധാതുവിഭവ മന്ത്രാലയത്തിന്​ നിരവധി നേട്ടങ്ങൾ ആർജ്ജിക്കാനായിട്ടുണ്ട്​​. രാജ്യത്ത്​ ഇതുവരെ നൽകിയ ഖനന ലൈസൻസുകളുടെ എണ്ണം 1,967 ആയി. വിവിധ ധാതു അയിരുകൾ പര്യവേക്ഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനും നൽകിയ ലൈസൻസുകളാണിവ. ഇതിൽ 25 ശതമാനവും 2021-ൽ നൽകിയതാണ്​. പര്യവേക്ഷണത്തിന്​ ആവശ്യമായ പിന്തുണയും സഹായവും നൽകുക, ഖനന വ്യവസായങ്ങളിൽ എക്​സലൻസ്​ കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾക്കായി മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്​. 2030-ഓടെ ജി.ഡി.പിയിൽ ഖനന മേഖലയുടെ സംഭാവന 17 ശതകോടി ഡോളറിൽ നിന്ന് 64 ശതകോടി ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi ArabiaFuture Minerals ForumMinerals Summit
News Summary - International Minerals Summit kicks off in Riyadh
Next Story