അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപനം ഇന്ന്
text_fieldsഅന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരച്ചടങ്ങ്
ജിദ്ദ: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെൻറ സമാപനച്ചടങ്ങ് ബുധനാഴ്ച മക്ക ഹറമിൽ നടക്കും. ഇശാ നമസ്കാരശേഷം നടക്കുന്ന ചടങ്ങിൽ വിജയികളെ സൽമാൻ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ആദരിക്കും. മത്സരചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഈ വർഷം ഉണ്ടായത്. 117 രാജ്യങ്ങളിൽനിന്നുള്ള 166 മത്സരാർഥികളാണ് അഞ്ച് ശാഖകളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്. 40 ലക്ഷം റിയാലാണ് ആകെ സമ്മാനത്തുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.