അന്താരാഷ്ട്ര ‘സ്റ്റാൻഡേഡ് ഒളിമ്പ്യാഡ്’ സൗദിയിൽനിന്ന് ഒമ്പത് മത്സരാർഥികൾ
text_fieldsറിയാദ്: ദക്ഷിണ കൊറിയയിൽ ആരംഭിച്ച അന്താരാഷ്ട്ര ‘സ്റ്റാൻഡേഡ് ഒളിമ്പ്യാഡ്’ മത്സരങ്ങളിൽ സൗദിയിൽനിന്ന് ഒമ്പതു പേർ പങ്കെടുക്കുന്നു. മാനദണ്ഡങ്ങളെയും സാങ്കേതികവിദ്യയെയും കുറിച്ചുള്ള പുതിയ ആശയങ്ങൾ കൈമാറുന്നതിനാണ് സൗദിയിലെ ഹൈസ്കൂൾ, മിഡിൽ സ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന ടീം രാജ്യാന്തര ഒളിമ്പ്യാഡിൽ സൗദിയെ പ്രതിനിധീകരിക്കുന്നത്.
ആദ്യമായാണ് സൗദി വിദ്യാർഥികൾ ഈ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നത്. ഈ മാസം 10 മുതൽ 15 വരെ കൊറിയൻ നഗരമായ ആസാനിൽ നടക്കുന്ന ഒളിമ്പ്യാഡ് മത്സരങ്ങളിൽ 11 രാജ്യങ്ങളിൽനിന്നുള്ള 120 വിദ്യാർഥികളാണ് മത്സരിക്കുന്നത്. മിഡിൽ, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വർഷന്തോറും നടത്തുന്ന ഒരു അന്താരാഷ്ട്ര മത്സരമാണിത്. 2006ൽ ദക്ഷിണ കൊറിയയിൽ ഒരു പ്രാദേശിക മത്സരമായാണ് ആരംഭിച്ചത്. പിന്നീട് 2014ൽ ഓപൺ അന്താരാഷ്ട്ര മത്സരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.