അന്താരാഷ്ട്ര യാത്രവിലക്ക് നീങ്ങി: കിങ് ഫഹദ് കോസ്വേയിലൂടെ ആദ്യദിനം കടന്നുപോയത് പതിനായിരങ്ങൾ
text_fieldsദമ്മാം: ഒരു വർഷത്തിലധികം നീണ്ട വിലക്കുകൾക്കൊടുവിൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യാത്രനിയന്ത്രണം നീക്കിയതോടെ സൗദിക്കും ബഹ്റൈനും ഇടയിൽ കിങ് ഫഹദ് കോസ്വേയിലുടെ ആദ്യദിനം യാത്രചെയ്തത് പതിനായിരങ്ങൾ. മേയ് 17ന് രാത്രി 12ന് യാത്രനിയന്ത്രണം നീക്കുന്നത് കണക്കുകൂട്ടി നേരത്തേ തന്നെ നിരവധി വാഹനങ്ങൾ കോസ്വേയിൽ ഇടംപിടിച്ചിരുന്നു. തിരക്ക് മുൻകൂട്ടി കണ്ട് കോസ്വേയിൽ കൂടുതൽ പാതകൾ തുറന്നിരുന്നു.
അധികൃതർ നിർദേശിച്ച കുത്തിവെപ്പടക്കമുള്ള കോവിഡ് മുൻകരുതലുകളെടുക്കാതെ വന്ന നിരവധി പേരെ തിരിച്ചയച്ചു. സർക്കാർ നിർദേശത്തെ കുറിച്ച് ധാരണയില്ലാതെ എത്തിയതാണ് ഇവർക്ക് വിനയായത്. ബഹ്റൈനിൽനിന്ന് സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാർക്ക്, ജി.സി.സി രാജ്യങ്ങളിൽ അംഗീകരിച്ച ആരോഗ്യ സാക്ഷ്യപത്രം ഹാജരാക്കണം. കുത്തിവെപ്പെടുത്തതിെൻറയോ പി.സി.ആർ പരിശോധനയിലുടെ രോഗമുക്തരാണെന്ന് ബോധ്യപ്പെടുത്തുന്നതോ ആയ രേഖയാണ് വേണ്ടത്. സ്രവം ശേഖരിച്ചതുമുതൽ 72 മണിക്കൂറിനുള്ളിലുള്ള രേഖയാണ് ആവശ്യം.
സൗദി അറേബ്യയുമായുള്ള ഒമാരി അതിർത്തി പോസ്റ്റിലൂടെ യാത്രക്കാരുടെ പ്രവേശനത്തിനു മുമ്പ് പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്ച മുതൽ റദ്ദാക്കിയതായി ജോർഡൻ അറിയിച്ചു.ജോർഡനികളുടെയും സൗദി അറേബ്യയിൽനിന്നും മറ്റ് അറബ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരുടെയും പ്രവേശനം സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിച്ച ശേഷമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി മസൻ അൽ ഫറായയെ ഉദ്ധരിച്ച് സ്റ്റേറ്റ് വാർത്ത ഏജൻസി പെട്ര റിപ്പോർട്ട് ചെയ്തു.
രണ്ടു ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കുകയും 72 മണിക്കൂർ മുമ്പുള്ള നെഗറ്റിവ് പി.സി.ആർ റിപ്പോർട്ടും ഹാജരാക്കുന്നതിലൂടെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാതെയും അതിർത്തിയിൽ പി.സി.ആർ പരിശോധന നടത്താതെയും യാത്രക്കാർക്ക് ഇപ്പോൾ കടന്നുപോകാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.