Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിമിഷപ്രിയയുടെ...

നിമിഷപ്രിയയുടെ ​മോചനത്തിന്​ ഇടപെടലുകൾ ആവശ്യം -ഡോ. ഹുസൈൻ മടവൂർ

text_fields
bookmark_border
നിമിഷപ്രിയയുടെ ​മോചനത്തിന്​ ഇടപെടലുകൾ ആവശ്യം -ഡോ. ഹുസൈൻ മടവൂർ
cancel
camera_alt

ഹുസൈൻ മടവൂർ അൽഖോബാറിൽ മാധ്യമങ്ങളോട്​ സംസാരിക്കുന്നു

Listen to this Article

ദമ്മാം: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന്​ ഔദ്യോഗിക തലത്തിൽ തന്നെ ജാഗ്രതയും വേഗതയുമുള്ള ഇടപെടലുകളും ആവശ്യമാണെന്ന്​ കേരള നദ്​വത്തുൽ മുജാഹിദ്ദീൻ (കെ.എൻ.എം) വൈസ്​ പ്രസിഡൻറും മുൻ വഖഫ്​ ബോർഡ്​ അംഗവുമായ ഡോ. ഹുസൈൻ മടവുർ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം എത്തിയ അദ്ദേഹം അൽഖോബാറിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്​ നിലവിൽ നടക്കുന്ന നീക്കങ്ങൾ ആശാവഹമാണ്​. എന്നാൽ അതിന്​ ഔദ്യോഗിക ഭാവവും ഒപ്പം അൽപം വേഗതയിലുമുള്ള നിക്കവുമാണ്​ ആവശ്യം. അല്ലാത്ത പക്ഷം ഇടപെടലുകൾ പ്രയോജനപ്പെടാതെ പോയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാഷിസ്​റ്റ്​ അ​ക്രമങ്ങളെ അതേ രീതിയിലല്ല ചെറുക്കേണ്ടത്​. മറിച്ച്​ ജനാധിപത്യ വിശ്വാസികളായ മുഴുവൻ സമുദായങ്ങളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാവണം. അതേസമയം ചില മതനേതാക്കന്മാരെങ്കിലും സമുദായങ്ങളെ അഭിസംബോധനചെയ്യുമ്പോൾ അപര സമൂഹങ്ങളെക്കുറിച്ച്​ വെറുപ്പ്​ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്​ ദുഃഖകരമാണന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ചേരികൾ ഇടിച്ചുനിരത്താൻ ശ്രമിച്ച ഭരണകൂട നടപടികളെ നിലക്കുനിർത്താൻ നീതിപീഠവും പൊതുസമൂഹവും ഒന്നിച്ച്​ നിന്നത്​ പ്രതീക്ഷാനിർഭരമാണ്​. ധാർമികത നഷ്​ടപ്പെടാത്ത ഇത്തരം നേതാക്കളും മാധ്യമങ്ങളും തന്നെയാണ്​ ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ്​ ബോർഡ്​ നിയമനകാര്യത്തിൽ മുസ്​ലീം സംഘടനകൾ ഒരേ സ്വരത്തിൽ തന്നെ പി.എസ്​.സിക്ക്​ വിട്ട നടപടിയെ എതിർത്തിട്ടുണ്ട്​. സംസ്​ഥാനത്തിന്​ ഈ കാര്യത്തിൽ ഒരു പിടിവാശിയുമില്ലെന്ന മുഖ്യ മന്ത്രിയുടെ ​ഉറപ്പ്​ പ്രതീക്ഷ നൽകുന്നതാണ്​.

അതേസമയം ഇന്ത്യയിലെ മുഴുവൻ സംസ്​ഥാനങ്ങളിലുമായി 30 ഓളം വഖഫ്​ ബോർഡുകളുണ്ട്​. അതിലൊന്നും എടുക്കാത്ത ഒരു തീരുമാനം എന്തിന്​ കേരളം പിന്തുടരുന്നു എന്നാതണ്​ ചോദ്യം. വഖഫ്​ ബോർഡിന്​​ ശമ്പളം കൊടുക്കുന്നത്​ സർക്കാരല്ല. മാത്രമല്ല നിലവിലെ ജീവനക്കാരെ നിയമിക്കുന്നതും ജനാധിപത്യരീതിയിലുള്ള ബോഡിയാണ്​. കഴിവുള്ളവരാണെന്ന്​ ഈ ജീവനക്കാരൊക്കെ തെളിയിച്ചതുമാണ്​. സർക്കാർ ശമ്പളം നൽകുന്ന പലയിടങ്ങളിലും പി.എസ്​.സി നിയമനം നടത്താതെയാണ്​ ഇത്തരം ഇടപെടലെന്നതാണ്​ സംശയാസ്​പദമെന്നും​ മുൻ വഖഫ്​ ബോർഡ്​ അംഗം കൂടിയായ അദ്ദേഹം ആരോപിച്ചു.

ലൗ ജിഹാദ്​ ഉപയോഗിച്ച്​ തേഞ്ഞുപോയ ആയുധമണെന്ന്​ അത്​ അജണ്ടയാക്കിയവർക്ക്​ തന്നെ മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വിദ്വേഷം പടർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ അതിനെതിരെയുള്ള മറ്റൊരു സൗഹൃദ ലോകം വളർന്നു വരുന്നുണ്ട്​. എറണാകുളം കേന്ദ്രമായി വിവിധ മതനേതാക്കന്മാരും പ്രമുഖരും സമന്വയിപ്പിക്കുന്ന കൂട്ടത്തിന്​ കഴിഞ്ഞ ആഴ്​ച തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hussain madavoorNimisha Priya Case
News Summary - Interventions are needed for the release of Nimisha priya says Dr Hussain Madavoor
Next Story