മക്കയിൽ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ച് ഐ.ഒ.സി
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഒരുക്കിയ മെഗാ ഇഫ്താർ സംഗമത്തിൽ ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി സംസാരിക്കുന്നു
മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി മെഗാ ഇഫ്താർ സംഘടിപ്പിച്ചു. മക്കയിലെ കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ഇന്ത്യക്കാരായ പ്രവാസികളും കുടുംബങ്ങളും വിവിധ മത, രാഷ്ട്രീയ, സംസ്കാരിക സംഘടനാനേതൃത്വങ്ങളും അടക്കം 2500 ഓളം പേർ പങ്കെടുത്തു.
ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഒരുക്കിയ മെഗാ ഇഫ്താർ
ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നതിനാൽ നൂറുകണക്കായ ഫാമിലികളുടെ സാന്നിധ്യം ഇഫ്താർ സംഗമത്തിന്റെ മാറ്റ് വർധിപ്പിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി മുഖ്യാതിഥിയായിരുന്നു.
രാജ്യത്തിന്റെ പുരോഗതിക്കായി സ്വയം സമർപ്പിക്കുന്ന സമൂഹമാണ് പ്രവാസികളെന്നും പ്രവാസ ജീവിതം പര്യവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് ജീവിത മാർഗങ്ങൾക്കായി പ്രത്യേക പരിഗണനകൾ സർക്കാർ ഉറപ്പുവരുത്തണമെന്നുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സൗഹാർദത്തിന്റെ ഒത്തുചേരലായ മെഗാ ഇഫ്താറിന് വേദി ഒരുക്കിയതിലൂടെയും മക്ക പ്രവാസികൾക്കിടയിലും ഹാജിമാർക്കും നൽകുന്ന സന്നദ്ധ സേവനങ്ങളിലൂടെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിസ്തുലവും പ്രശംസനീയമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇനായത്ത് അലിയും ചടങ്ങിൽ സംബന്ധിച്ചു. സൗദി പൗര പ്രമുഖരായ മഷൂർ ബിൻ മുസാദ്, സ്വാലിഹ് മുഹമ്മദ് അൽ സഹ്റാനി, മുഹമ്മദ് സമീ, യൂസുഫ് ഖാദർ അൽ ഹുസ്സാവി തുടങ്ങിയവരും കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ (കെ.എം.സി.സി) ഷമീൽ (തനിമ), ബഷീർ നിലമ്പൂർ (നവോദയ), അഹമ്മദ് കുട്ടി മാസ്റ്റർ (ഹജ്ജ് വെൽഫയർ ഫോറം), ജിനു കെ. ബദറുദ്ദീൻ (ലേ മെറീഡിയൻ), അബ്ദുൽ റഷീദ് (ഹൗസ് കെയർ), മുഹമ്മദ് റഊഫ് (അബ്റാജ് ഹൈപ്പർ), സലീം, മിൻഹാജ്, മിഷാപ്, അബ്ബാസ് (ഹൈപ്പർ വഫ) തുടങ്ങിയവരും പങ്കെടുത്തു. മെഗാ ഇഫ്താറിന് ഐ.ഒ.സി നേതാക്കളായ ജാവേദ് മിയാൻദാദ്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ഹുസൈൻ കണ്ണൂർ, നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി, ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, റഫീഖ് വരന്തരപ്പിള്ളി, സലീം മല്ലപ്പള്ളി, മുഹമ്മദ് ഷാ കൊല്ലം, ഷാജഹാൻ കരുനാഗപ്പിള്ളി, അബ്ദുൽ ജലീൽ അബ്റാജ്, നഹാസ് കുന്നിക്കോട്, നൗഷാദ് കണ്ണൂർ, ഇഖ്ബാൽ ഗബ്ഗൽ, ഇബ്രാഹിം കണ്ണങ്കാർ, സദ്ദാം അഷ്റഫി, ഷംസ് വടക്കഞ്ചേരി, ഹബീബ് കോഴിക്കോട്, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, സർഫറാസ് തലശ്ശേരി, അൻവർ ഇടപ്പള്ളി, ഫിറോസ് എടക്കര, ഷറഫുദ്ധീൻ പൂഴിക്കുന്നത്ത്, അബ്ദുൽ കരീം വരന്തരപ്പിള്ളി, അബ്ദുൽ വാരിസ് അരീക്കോട്, ഹംസ മണ്ണാർക്കാട്, സക്കീർ ഹുസൈൻ ചങ്ങനാശ്ശേരി, മുഹമ്മദ് അസ്ലം, നിസാ നിസാം, റോഷ്ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജസീന അൻവർ, ജെസ്സി ഫിറോസ്, റുഖിയ്യ ഇഖ്ബാൽ, നസീറ ജലീൽ,ജുമൈല, ജസ്ന റഫീഖ്, നസീമ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.