ഇഖാമയും ഡ്രൈവിങ് ലൈസൻസും ഇനി മൊബൈലിലും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയൽ കാർഡും ഡ്രൈവിങ് ലൈസൻസും വാഹനത്തിെൻറ രജിസ്‌ട്രേഷൻ കാർഡും (ഇസ്തിമാറ) ഡിജിറ്റൽ ഐ.ഡി രൂപത്തിലും. ഇതെല്ലാം ഡിജിറ്റലാക്കി സ്മാർട്ട് ഫോണിൽ സൂക്ഷിക്കാം.
സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിെൻറ ഒാൺലൈൻ സർവിസ് പോർട്ടലായ 'അബ്ഷിറി'െൻറ മൊബൈൽ ആപ്പിലാണ് ഡിജിറ്റൽ െഎ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനം. 'അബ്ഷീർ ഇൻഡിവ്യൂജൽ' എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. ആപ് തുറക്കുേമ്പാൾ കാണുന്ന 'മൈ -സർവിസി'ൽ പേരും പ്രൊഫൈൽ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റൽ ഐഡി ഡൗൺലോഡ് ചെയ്യാൻ കഴിയും.
ബാർകോഡ് ഉൾപ്പടെയുള്ള ഡിജിറ്റൽ കാർഡ് സ്ക്രീൻ ഷോർട്ട് എടുത്ത് മൊബൈലിൽ തന്നെ സൂക്ഷിക്കാം. പൊലീസ് പരിശോധനയിലും ബാങ്ക് ഉൾപ്പടെ മറ്റ് എല്ലാ ഇടപാടുകളിലും ഇനി ഡിജിറ്റൽ ഇഖാമ കാണിച്ചു കൊടുത്താൽ മതിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദർ അൽമുശാരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് 'മൈദാൻ' എന്ന ആപ് വഴി ക്യൂ ആർ കോഡ് സ് കാനിങ്ങിലൂടെ ഡിജിറ്റൽ െഎഡിയുടെ ആധികാരികത ഉറപ്പ് വരുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.