ഇഖാമ, തൊഴിൽ നിയമലംഘനങ്ങൾ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പരിശോധന ശക്തം
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധികളും ഇളവുകളും തീരുന്ന മുറക്ക് സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിയമ ലംഘകരെ കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായി.
ഖത്വീഫ്, റാക്ക, ദമ്മാം സെൻട്രൽ, ഖലീജ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. നിയമലംഘകരെന്ന് കണ്ടെത്തിയ നൂറുകണക്കിന് ആളുകളാൽ നാടുകടത്തൽ കേന്ദ്രം നിറഞ്ഞു. ഗാർഹിക തൊഴിൽ വിസകളിലെത്തിയിട്ട് മറ്റു ജോലി ചെയ്യുന്നവർ, ഇഖാമയുടെ കാലാവധി കഴിഞ്ഞവർ, ഹുറൂബിൽ അകപ്പെട്ടവർ എന്നിവരെയാണ് പ്രധാനമായും പിടികൂടുന്നത്. ഇഖാമയുടെ കാലാവധി കഴിഞ്ഞവരെ നാടുകടത്തൽ കേന്ദ്രങ്ങളിലെത്തിച്ച് സ്പോൺസർമാരെ ബോധ്യപ്പെടുത്തി ഇഖാമ ഉടൻ പുതുക്കിെക്കാള്ളാം എന്ന ഉടമ്പടിയിൽ പുറത്തു വിടുന്നുണ്ട്്. ക്രിമിനൽ കേസുകളിൽ പെട്ടതുകൊണ്ടല്ല ഇഖാമ പുതുക്കാത്തത് എന്ന് സ്ഥിരീകരിക്കാനാണ് ഇവരെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ച് പരിശോധിക്കുന്നത്. വീട്ടുവേലക്കാരെയും വീട്ടുഡ്രൈവർമാരേയും സ്പോൺസർമാർക്ക് നേരിെട്ടത്തി മോചിപ്പിക്കാം. അതേസമയം, അവർ ഇഖാമയിലുള്ള തസ്തികയിലെ ജോലിതന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. ഇത്തവണ പിടികൂടെപ്പട്ടവരിൽ ഇന്ത്യക്കാരുടെ എണ്ണം കുറവാെണന്ന് മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. പാകിസ്താൻ, യമൻ, ഇത്യോപ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നിയമലംഘകരിൽ അധികവും. ഹുറൂബിൽ അകപ്പെടുന്നവരെ ആജീവനാന്ത വിലക്കിലാണ് നാട്ടിൽ അയക്കുന്നതെന്നും നാസ് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുകയാണ്.
ഹുറൂബുകാർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നേരത്തേ തിരികെ വരാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ തിരികെയെത്തിയ ചിലരും പിടിക്കപ്പെട്ടവരിൽ ഉണ്ടെന്നും വരുംദിവസങ്ങളിലേ ഇതിനെകുറിച്ചുള്ള ചിത്രം വ്യക്തമാവുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. സന്ദർശക വിസയിൽ സൗദിയിലുണ്ടായിരുന്ന പാകിസ്താനി കുടുംബം വർഷങ്ങൾക്ക് മുമ്പ് വിസാകാലാവധി കഴിഞ്ഞ് നിയമ ലംഘകരായാണ് നാട്ടിലേക്ക് മടങ്ങിയത്. അതിൽ അന്നത്തെ പ്ലസ്ടു വിദ്യാർഥിയായിരുന്ന കുട്ടി, നിലവിൽ ഡോക്ടറായതിനുശേഷം ജോലിയാവശ്യാർഥം സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ വിലക്ക് നിലനിൽക്കുന്നതിനാൽ സാധിച്ചില്ലെന്ന് പിതാവ് പറഞ്ഞു. ഹുറൂബിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുമായി േചർന്ന് ശ്രമം നടത്താനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.