വിദേശികൾക്ക് സൗദിയിൽ ദീർഘകാല ഇഖാമ വരുന്നു
text_fieldsറിയാദ്: വിദേശികൾക്ക് സൗദിയിൽ ദീർഘകാലത്തേക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് തൊഴിൽ സാമൂഹികക്ഷ േമ മന്ത്രാലയം വെളിപ്പെടുത്തി. വിദഗ്‌ധരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
തീരുമാനമായാൽ 32 മാസത്തിനുള്ളിൽ നടപ്പാകും. അന്താരാഷ്ട്ര തലത്തിലെ അപൂർവ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ‘ഗോൾഡൻ കാർഡ്’ എന്ന പേരിലാവും ദീർഘകാല ഇഖാമ. ദീർഘകാലം സൗദിയിൽ താങ്ങാൻ ഇൗ കാർഡ് അനുവാദം നൽകും. ഇവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും.
അതേസമയം ദീർഘകാല ഇഖാമയുടെ കാലാവധി എത്രയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഏതെല്ലാം കഴിവുകളുള്ള പ്രതിഭകൾക്ക് ദീർഘകാല ഇഖാമ നൽകണമെന്ന് വിദഗ്‌ധരുടെ അഭിപ്രായം ശേഖരിച്ച ശേഷം മന്ത്രാലയം തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.