ദീർഘകാല ഇഖാമ: ഇന്ത്യൻ നിക്ഷേപകർക്ക് ഗുണകരമാക്കാൻ എംബസി മുൻകൈയെടുക്കണം: ഡോ. സിദ്ദീഖ് അഹമ്മദ്
text_fieldsറിയാദ്: സൗദി അറേബ്യ വിദേശികൾക്കായി പ്രഖ്യാപിച്ച സ്ഥിര ഇഖാമയും ദീർഘകാല ഇഖാമയും ഇന്ത്യൻ നിക്ഷേപകർക്ക് ഗുണകരമ ാക്കാനുള്ള പദ്ധതികൾക്ക് എംബസി മുൻകൈയെടുക്കണമെന്ന് ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സൗദിയുടെ തീരുമാനം രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള അനന്ത സാധ്യതകൾ തുറക്കും. ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നിക്ഷേപകർ ഈ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഏറെ ദീർഘ വീക്ഷണത്തോടെയാണ് സൗദി ഭരണകൂടം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീർഘകാല വിസ - ഗ്രീൻകാർഡ് പദ്ധതി ഇന്ത്യൻ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എംബസി ആസൂത്രണം ചെയ്യണമെന്നും ഇന്ത്യൻ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർക്കാൻ എംബസി തയാറാകണമെന്നും പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ അദ്ദേഹം അംബാസഡറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.