സൗദിയില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് താമസ വാടകരേഖ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം
text_fieldsറിയാദ്: വിദേശികളുടെ വര്‍ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസ കെട്ടിടത്തിന്‍െറ വാടകരേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പരിഷ്കരണത്തിന് മന്ത്രിസഭാ അംഗീകാരം. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്. ‘ഈജാര്‍’ എന്ന ഇലക്ട്രോണിക് സംവിധാനവും ഇതിനായി ആരംഭിച്ചിട്ടുണ്ട്.
ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാറുകള്‍ അസാധുവായി ഗണിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ക്കുവേണ്ടി വാടകക്ക് എടുക്കുന്ന കെട്ടിടങ്ങളും ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എല്ലായിനം വാടക കരാറിനും നിയമം ബാധകമാണ്. വിദേശികളായ ഓരോ വ്യക്തിക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍ (പ്രഫഷന്‍) കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് റെസിഡന്‍റ് പെര്‍മിറ്റിലെ (ഇഖാമ) പ്രഫഷനുമായി ഒത്തുവരണമെന്നതും പുതിയ നിബന്ധനയുടെ ഭാഗമായിത്തീരും. എന്നാല്‍, പരിഷ്കരണം എന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.