ആദിവാസികൾക്ക് തണലേകി ഇറാം മോട്ടോഴ്സും ഡബ്ല്യു.എം.സിയും
text_fieldsദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് അതിരപ്പിള്ളി വൈറ്റിലപ്പാറ പ്രദേശത്തെ 35ഓളം ആദിവാസി കുടുംബങ്ങൾക്ക് കുടിലുകൾ പുനർനിർമിക്കാനുള്ള സഹായധനം നൽകി. ഇറാം മോട്ടോഴ്സുമായി സഹകരിച്ച് തൃശൂർ റൂറൽ പൊലീസ് സംഘടിപ്പിച്ച നിയമാവബോധന സദസ്സിൽവെച്ചാണ് സഹായം കൈമാറിയത്.
പരിപാടിയിൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ് ഡെ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ആതിര ദേവരാജനും ജില്ലയിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥരും സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് എല്ലാ വർഷവും കേരളത്തിലെ അർഹരായ ആളുകൾക്കു സഹായഹസ്തം എത്തിക്കാറുണ്ട്.
അൽ ഖോബാർ പ്രൊവിൻസിൽനിന്ന് ജനറൽ സെക്രട്ടറി ആസിഫ് താനൂർ, വൈസ് ചെയർമാൻ അഷറഫ് ആലുവ, എക്സിക്യൂട്ടിവ് മെംബർ അപ്പൻ മേനോൻ, എക്സിക്യൂട്ടിവ് മെംബർ സി.കെ. ഷഫീഖ് എന്നിവർ ചേർന്ന് കുന്നംകുളം ഡിവൈ.എസ്.പി സിനോജിന്റെ നേതൃത്വത്തിലാണ് ആദിവാസികളുടെ വീട് ചോർച്ച അകറ്റാനുള്ള ഷീറ്റുകൾ കൈമാറിയത്.
വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് പ്രസിഡൻറ് ജോസ് പുതുക്കാടനും സെക്രട്ടറി സി.എ. രാജഗോപാലും അതിഥികളായിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡൻറ് തോമസ് മൊട്ടക്കൽ, മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് നജീബ് അരഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.