Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ​മാ​സ്‌​ക​സി​ലെ...

ഡ​മാ​സ്‌​ക​സി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ക്ര​മ​ണം: സൗ​ദി​യും ഒ.​​ഐ.​സി​യും അ​പ​ല​പി​ച്ചു

text_fields
bookmark_border
saudi flag
cancel

റി​യാ​ദ്​: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്‌​ക​സി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റ് മ​ന്ദി​ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു.

ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​തി​നെ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ അ​ക്ര​മ​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ ത​ള്ളി​പ്പ​റ​യു​ന്നു. ഇ​ത് അ​ന്താ​രാ​ഷ്​​ട്ര ന​യ​ത​ന്ത്ര, പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ കൂ​ട്ടാ​യ്​​മ​യാ​യ ഒ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റും ഡ​മാ​സ്​​ക​സി​ലെ ഇ​റാ​​​ന്റെ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു.

1961ലെ ​വി​യ​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഓ​ൺ ഡി​പ്ലോ​മാ​റ്റി​ക് റി​ലേ​ഷ​ൻ​സ്, ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ലം​ഘ​ന​മാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:damscusiran embassy attack
News Summary - Iran Consulate Attack in Damascus: Saudi, OIC condemned
Next Story