ഇറാൻ മേഖലയെ ഭീഷണിപ്പെടുത്തുന്നു –സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: യമൻ വിമതരായ ഹൂതി സായുധ സംഘത്തിന് സഹായം നൽകി ഇറാൻ ഭരണകൂടം അറബ് മേഖലയെ ഭീഷണിപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അറബ് മേഖല നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും ലംഘിച്ച് ഇറാൻ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളാണ്. അറബ് രാജ്യങ്ങളുടെ സുരക്ഷയേയും സ്ഥിരതയെയും ഇത് ഭീഷണിയിലാഴ്ത്തുന്നു. പല അറബ് രാജ്യങ്ങളിലും ഇത്തരം സായുധ സംഘങ്ങൾ നാശവും കുഴപ്പവും സൃഷ്ടിക്കുകയാണെന്നും സൗദി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ഇറാെൻറ ശത്രുതാപരമായ നിലപാടുകൾക്കും ഭീഷണികൾക്കുമെതിരെ അന്താരാഷ്ട്ര സമൂഹം ഉണർന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തുടർന്നും ആവശ്യപ്പെടുകയാണ്.
അറബ് ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടലുകൾക്കെതിരെ ഗൗരവപരമായ നിലപാട് സ്വീകരിക്കണം. അധിനിവേശം അനുഭവിക്കുന്ന ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ സൗദിയുടെ നിലപാട് ഉറച്ചതാണെന്നും മന്ത്രി പറഞ്ഞു. സംയമനം പാലിച്ചും രക്തച്ചൊരിച്ചിൽ ഒഴിവാക്കിയും ലിബിയയുെട പരമാധികാരവും െഎക്യവും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് സൗദി അറേബ്യ ലിബിയക്കാരെ ക്ഷണിക്കുന്നതെന്ന് ലിബിയൻ വിഷയത്തിൽ മന്ത്രി പറഞ്ഞു.
വെടിനിർത്തലിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി ആവർത്തിച്ചു. ദേശീയ താൽപര്യങ്ങൾക്കും എല്ലാ പരിഗണനങ്ങൾക്കും ഉപരിയായി ആഭ്യന്തര രാഷ്ട്രീയ ചർച്ച ആരംഭിക്കേണ്ടതിെൻറ ആവശ്യകതയും മന്ത്രി ഉൗന്നിപറഞ്ഞു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദിയിലെ ജനവാസപ്രദേശങ്ങളും വിമാനത്താവളങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ തടയാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്ന് ആവശ്യപ്പെടുന്നുവെന്ന് യമൻ വിഷയം പരാമർശിച്ച് മന്ത്രി പറഞ്ഞു. ഇറാഖിൽ സ്ഥിരത കൈവരിക്കാനും പരമാധികാരം സംരക്ഷിക്കാനും അവിടുത്തെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ആഭ്യന്തര കാര്യങ്ങൾ ഇടപെടൽ അവസാനിപ്പിക്കാനുമുള്ള ഇറാഖിെൻറ ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പിന്തുണയുണ്ടായിരിക്കും.
വിമത സായുധ സംഘങ്ങളുടെ വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്നും വിദേശ ഇടപെടലുകളിൽനിന്നും മാറി ലബനാനിൽ അതിെൻറ പരമാധികാരം വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അറബ് ലോകത്തിെൻറ നിലവിലെ അവസ്ഥകൾ പരിഹരിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യത്തിനും ആവശ്യകതക്കും സൗദി വിദേശകര്യ മന്ത്രി തെൻറ പ്രസംഗത്തിൽ പ്രത്യേക ഉൗന്നൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.