Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാഖി സയാമീസ്​...

ഇറാഖി സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്താൻ 11 മണിക്കൂർ നീളുന്ന ശസ്​ത്രക്രിയ തുടങ്ങി

text_fields
bookmark_border
Iraqi Siamese twins undergo surgery
cancel
camera_alt

ഇറാഖി സയാമീസ്​ ഇരട്ടളുടെ വേർപ്പെടുത്താനുള്ള ശസ്​ത്രക്രിയക്ക്​ റിയാദിൽ തുടക്കമായപ്പോൾ

ജിദ്ദ: സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന്​ റിയാദിലെത്തിച്ച ഇറാഖി സയാമീസ്​ ഇരട്ടകളായ ഉമർ, അലി കുട്ടികളെ വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ ആരംഭിച്ചു. വ്യാഴാഴ്​ച രാവിലെ ഏഴ്​ മണിക്കാണ്​ ശസ്​ത്രകിയാ സംഘം തലവൻ ഡോ. അബ്​ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ​ റിയാദിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിന്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്​പെഷലിസ്​റ്റ്​ ആശുപത്രിയിൽ​ ശസ്​ത്രക്രിയ ആരംഭിച്ചത്​. സംഘത്തിൽ 27 കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്​, ടെക്നിക്കൽ കേഡർമാർ എന്നിവരടക്കം 27 പേരുണ്ട്​.

ആറ് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ 11 മണിക്കൂർ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അൽറബീഅ പറഞ്ഞു. ഇരട്ടകൾ നെഞ്ചിലും വയറിലും ഒട്ടിപ്പിടിച്ചതിനാലും കരൾ, പിത്തരസം, കുടൽ എന്നിവ പങ്കിടുന്നതിനാലും ശസ്ത്രക്രിയയുടെ വിജയം 70 ശതമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വേർപിരിയലിനുശേഷം ശസ്ത്രക്രിയാ സ്ഥലം മറയ്ക്കാൻ സഹായിക്കുന്ന സ്കിൻ എക്സ്റ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കും ഇരട്ടകളെ വിധേയമാക്കി.


പ്ലാസ്റ്റിക് സർജറി ടീമാണ്​ ഇത്​ ചെയ്​തതതെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്​. കുട്ടികളുടെ ആരോഗ്യ സ്ഥിതികളും ശസ്​ത്രക്രിയ സാധ്യതകളും പഠിച്ച ശേഷമാണ്​ ഇന്ന്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടക്കുന്നത്​. ഇറാഖിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്​ത്രക്രിയയാണിത്​. 1990 മുതലാണ്​ സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്​. ഇപ്പോൾ നടക്കുന്നത്​ 54ാമത്തെ ശസ്​ത്രക്രിയയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siamese twins
News Summary - Iraqi Siamese twins undergo surgery to separate
Next Story