ഇരുഹറം കാര്യാലയം പുതിയ കർമപദ്ധതി പ്രഖ്യാപിച്ചു
text_fieldsജിദ്ദ: മക്ക, മദീന ഇരുഹറം കാര്യാലയത്തിെൻറ പുതുവർഷ കർമപദ്ധതി പ്രഖ്യാപിച്ചു. തീർഥാടകരും സന്ദർശകരുമടക്കം നൂറുകോടി വിശ്വാസികൾക്കാവശ്യമായ സേവനസൗകര്യങ്ങൾ ഒരുക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
കാര്യാലയത്തിെൻറ പുതിയ ലോഗോയും പ്രവർത്തന പദ്ധതിയും മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കരുത്ത് വർധിപ്പിക്കുന്നതിനും വെല്ലുവിളികളെ നല്ല അവസരങ്ങളാക്കി മാറ്റുന്നതിനും സമഗ്രമായ ഒരു സ്മാർട്ട് സംവിധാനത്തിലേക്ക് നീങ്ങുന്നതിനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ആറ് പ്രധാന കാര്യങ്ങളിൽ ഉൗന്നിക്കൊണ്ടുള്ള പദ്ധതി കാര്യാലയത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലുതും മഹത്തായതുമാണ്. സേവനങ്ങൾ മാനുഷികവത്കരിക്കുക, യുവാക്കളെ ശാക്തീകരിക്കുക, സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഭരണനിലവാരം വർധിപ്പിക്കുക, വിവിധ സ്മാർട്ട് സേവനങ്ങളുടെ സംയോജിതവും വികസിതവുമായ സാങ്കേതിക സംവിധാനത്തെ പിന്തുണക്കുക, സമഗ്രമായ സ്മാർട്ട് കാമ്പസ് സംവിധാനത്തിലേക്ക് നീങ്ങുക എന്നിവ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകർക്ക് നല്ലൊരു ആത്മീയാന്തരീക്ഷം ഇത് സംഭാവന ചെയ്യും. മിതത്വം, തുല്യത, സഹവർത്തിത്വം തുടങ്ങിയ ഇരുഹറമുകളുടെ സന്ദേശം ലോകത്തിന് കൈമാറുക എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പദ്ധതി. ഭരണകൂടത്തിെൻറ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതും തീർഥാടന സേവനരംഗത്ത് സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നതും കൂടിയാണ് പുതിയ പദ്ധതിയെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.