ഇരുഹറം മേധാവി റിയാദ് പുസ്തകമേള സന്ദർശിച്ചു
text_fieldsഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് റിയാദ് അന്താരാഷ്ട്ര
പുസ്തകമേളയിലെ മതകാര്യ വകുപ്പിെൻറ പവിലിയൻ സന്ദർശിച്ചപ്പോൾ
റിയാദ്: ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ മതകാര്യ വകുപ്പിന്റെ പവിലിയൻ സന്ദർശിച്ചു. പവിലിയനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനങ്ങളെയും അതിന് നടത്തിയ പരിശ്രമങ്ങളെയും ഇരുഹറം മതകാര്യ മേധാവി പ്രശംസിച്ചു.
ഖുർആനും മറ്റ് പുസ്തകങ്ങളും പ്രിൻറ് ചെയ്യുകയും ആളുകൾക്ക് എത്തിക്കുകയും ചെയ്യുന്നതിലെ ഭരണകൂടത്തിന്റെ ശ്രമങ്ങൾ പ്രകടമാക്കുന്നതാണ് മതകാര്യ വകുപ്പിന്റെ പ്രദർശനമെന്ന് ഡോ. സുദൈസ് പറഞ്ഞു. ഈ വിശിഷ്ട പ്രവർത്തനങ്ങൾക്ക് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന് നന്ദിയും അഭിനന്ദനവും അറിയിച്ചു. ‘റുഷ്ദ്’ ആപ്ലിക്കേഷൻ, ‘ബഹുഭാഷ വെർച്വൽ ഹജ്ജ്, ഉംറ വിദ്യാഭ്യാസം’ ആപ്ലിക്കേഷൻ തുടങ്ങി മതകാര്യ വകുപ്പിന് കീഴിലെ വിവിധ ഇലക്ട്രോണിക് സേവനങ്ങൾ അൽസുദൈസ് കണ്ടു.
ഹജ്ജ്, ഉംറ തീർഥാടകരെ അവരുടെ ആചാരങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാനും പ്രാർഥനസമയങ്ങളും ഖിബ്ലയുടെ ദിശ അറിയാനും കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സിൽനിന്ന് ഖുർആനിെൻറ ഇലക്ട്രോണിക് പകർപ്പ് നേടുന്നതിനും ഇത് സഹായിക്കുമെന്നും അൽസുദൈസ് പറഞ്ഞു. കിങ് സഊദ് യൂനിവേഴ്സിറ്റിയിലാണ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.