ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
text_fieldsജിദ്ദ: നോര്ക്കയെക്കുറിച്ചുള്ള അവബോധം പകര്‍ന്ന് നൽകി ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റി (ഐ.എം.എസ്.സി) ഓൺലൈൻ യോഗം സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്സിനെക്കുറിച്ചും നോര്‍ക്ക നല്കുന്ന സേവനങ്ങളെക്കുറിച്ചും പ്രവാസികള്‍ക്കിടയിൽ അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്.
പ്രവാസി സേവാകേന്ദ്ര മലപ്പുറം ഹെഡ് ഓഫിസ് ഇന്റേണൽ ഓഡിറ്റർ ഷാജ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. നോര്ക്കയൂടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും അദ്ദേഹം വിശദീകരിച്ചു.
പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പെൻഷൻ പദ്ധതിയെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് വളരെ കൃത്യവും സുതാര്യവുമായി അദ്ദേഹം മറുപടി നൽകി.
വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് പ്രവാസി സമൂഹം ബോധവാന്മാരാകണമെന്നും തങ്ങൾക്കർഹമായ ആനുകൂല്യങ്ങളും പദ്ധതികളും ലഭ്യമാക്കുന്നതിന് യഥാസമയം അംഗത്വമെടുത്ത് തുടർനടപടികൾ കൈക്കൊള്ളണമെന്നും അധ്യക്ഷ പ്രസംഗത്തിൽ കമ്മിറ്റി പ്രസിഡൻറ് എം. അബ്ദുൽ കരീം പറഞ്ഞു.
സി.കെ ചെറിയാപ്പു, കെ.എം.എ ലത്തീഫ്, സി.കെ ഇർഷാദ്, കെ.എം മുസ്തഫ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എൻ. റജീഷ് യോഗം നിയന്ത്രിച്ചു.
വർക്കിംഗ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഹനീഫ് സ്വാഗതവും കെ.കെ. നസീറുദ്ദീൻ നന്ദിയും പറഞ്ഞു. എം. സഫീർ, കെ. നജീർ, നാണത്ത് മുഹമ്മദ്, വി.വി. അഷ്റഫ്, പി.എൻ. ഫിറോസ്, റഷീദ് നാണത്ത്, കെ. മജീദ്, എം. മുനീർ, കെ.എം. അനീസ്, ഡോ. കെ.എം. അഷ്റഫ്, പി.കെ. ശിഹാബ്, കെ.ടി. സാദത്ത്, പി.കെ. സിദ്ധീഖ്, എം. സുബൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.