Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വി​വേ​ച​ന​ബു​ദ്ധി​യാ​ണ് ഒ​രാ​ളെ യ​ഥാ​ർ​ഥ മ​നു​ഷ്യ​നാ​ക്കു​ന്ന​ത് -നാ​സ​ർ മു​ണ്ട​ക്ക​യം

text_fields
bookmark_border
Nasser Mundakayam
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹീ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നാ​സ​ർ മു​ണ്ട​ക്ക​യം സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത് അ​വ​ന്റെ വി​വേ​ച​ന​ബു​ദ്ധി​യാ​ണെ​ന്നും അ​ത് ശ​രി​യാ​യ രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ് ഒ​രാ​ൾ യ​ഥാ​ർ​ഥ മ​നു​ഷ്യ​നാ​കു​ന്ന​തെ​ന്നും ഐ.​എ​സ്.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ നാ​സ​ർ മു​ണ്ട​ക്ക​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘വി​ശ്വാ​സം; ക​രു​ത്തും ക​രു​ത​ലും’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മ​ൾ ‘എ.​ഐ’ യു​ഗ​ത്തി​ലാ​ണെ​ന്ന് അ​ഹ​ങ്ക​രി​ക്കു​മ്പോ​ഴും വ​യ​നാ​ടു​ണ്ടാ​യ​ത് പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ പ്ര​വ​ചി​ക്കാ​ൻ മ​നു​ഷ്യ​ർ​ക്ക് ഇ​ന്നും പൂ​ർ​ണ​മാ​യി ക​ഴി​യു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു പ​ല ജീ​വി​ക​ളും അ​ത് മു​ൻ​കൂ​ട്ടി കാ​ണു​ക​യും അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച​ക​ൾ​ക്കും ന​മ്മ​ൾ സാ​ക്ഷി​ക​ളാ​യി.

ഇ​ത്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും കൂ​ട്ട​മ​ര​ണ​ങ്ങ​ളു​മെ​ല്ലാം ന​മ്മെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​പ്പി​ക്കാ​നും ന​മ്മു​ടെ ആ​ദ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ട് മ​റ്റു​ള്ള​വ​രോ​ട് കൂ​ടു​ത​ൽ കാ​രു​ണ്യം കാ​ണി​ക്കാ​നു​മൊ​ക്കെ പ്രേ​ര​ക​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും ചൂ​ഷ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ ഏ​ക​ദൈ​വാ​രാ​ധ​ന​യെ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് ലോ​ക​ത്ത് വ​ന്ന സ​ക​ല പ്ര​വാ​ച​ക​ൻ​മാ​രും പോ​രാ​ടി​യ​തെ​ന്നും ആ ​മാ​തൃ​ക പി​ൻ​പ​റ്റി ശ​ക്ത​മാ​യി പ്ര​ബോ​ധ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും ഷാ​ഫി ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsJeddah Indian Islahi centreNasser Mundakayam
News Summary - Nasser Mundakayam
Next Story