Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസം വരച്ചുതീർത്ത്​...

പ്രവാസം വരച്ചുതീർത്ത്​ ഇസ്​ഹാഖും കുടുംബവും മടങ്ങുന്നു

text_fields
bookmark_border
ishaq and family
cancel
camera_alt

ഇസ്​ഹാഖ്​, ഭാര്യ നജ്​മ, മക്കളായ രിസാമ ആരിഫ, ജുമാന (ജുമാനയുടെ വര)

റിയാദ്​: പ്രവാസലോകത്ത്​ ചിത്രംവരക്കാർ ധാരാളമുണ്ട്​. എന്നാൽ, ഒരു കുടുംബം ഒന്നാകെ ചിത്രം വരക്കാരാകുന്നത്​ അപൂർവമാണ്​. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി ഇസ്​ഹാഖും രണ്ട്​ പെൺമക്കളും റിയാദിലിരുന്ന്​ വരച്ചുകൊണ്ടിരുന്നത്​ ആ അപൂർവതയുടെ വിസ്​മയ ചിത്രങ്ങളാണ്​.

മൂന്നര പതിറ്റാണ്ടിലേറെ പ്രായമെത്തിയ പ്രവാസത്തി​െൻറ കാൻവാസിൽ അവസാന ചിത്രം വരച്ച്​ അടിയിൽ കൈയൊപ്പിട്ട്​ ആ കുടുംബം ഒടുവിൽ​ നാട്ടിലേക്ക്​ മടങ്ങുന്നു​. ഉറക്കത്തിലും ഉണർവിലും ചിത്രവരയെ കുറിച്ചുമാത്രം ചിന്തിക്കുന്ന ഇൗ കുടുംബത്തി​െൻറ വിശേഷം ഇതിനകം അറബിക്​, ഇംഗ്ലീഷ്​, മലയാള മാധ്യമങ്ങളിലടക്കം വലിയ വാർത്തപ്രാധാന്യം നേടിയതാണ്​.

റിയാദിലെ മലയാളി സമൂഹത്തിന്​ മാത്രമല്ല, സൗദി പൗരന്മാരുൾപ്പെടെ ചിത്രകലാസ്വാദകരായ വലിയൊരു സമൂഹത്തി​െൻറ പ്രിയം പിടിച്ചെടുക്കാൻ ഇസ്​ഹാഖി​െൻറയും മക്കളായ രിസാമ ആരിഫയുടെയും ജുമാനയുടെയും വരസിദ്ധിക്ക്​ കഴിഞ്ഞിട്ടുണ്ട്​. ഇസ്​ഹാഖി​െൻറ ഭാര്യ നജ്​മയും ചിത്രകലയിൽ കഴിവുള്ളയാളാണെങ്കിലും ബാക്കി മൂന്നുപേരും ചിത്രകലയിൽ മുഴുകികഴിയുന്നതിനാൽ കുടുംബകാര്യം നോക്കാൻ വേണ്ടി ബ്രഷ്​ താഴെ വെച്ചതാണ്​.

പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പിൽ കുടുംബാംഗമായ ഇസ്​ഹാഖി​േൻറത്​ അങ്ങനെ സമ്പൂർണ സചിത്ര കുടുംബമായി. സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അൽയൗമിെൻറ സഹോദര പ്രസിദ്ധീകരണം 'അൽമുബവബ'യുടെ റിയാദ് എഡിഷനിൽ 14 വർഷം സീനിയർ ഡിസൈനറായിരുന്നു ഇസ്​ഹാഖ്​. ശേഷം ഒന്നര വർഷമായി മെയ്​ഡ്​ ഇൻ സൗദിയ എന്ന പരസ്യ കമ്പനിയുടെ റിയാദ്​ ശാഖയിൽ സ്​റ്റോറി ബോർഡ്​ ആർട്ടിസ്​റ്റായി ജോലി ചെയ്യുന്നതിനിടെയാണ്​ സ്വന്തം ഇഷ്​ടപ്രകാരം പ്രവാസം അവസാനിപ്പിക്കുന്നത്​.

വിവാഹിതയായ മൂത്ത മകൾ രിസാമ ആരിഫ ഇതിനകം നാട്ടിലേക്ക്​ മടങ്ങിക്കഴിഞ്ഞു. ഇളയ മകൾ ജുമാന തിരുവനന്തപുരം ടെക്​നോപാർക്കിലെ ടൂൺസ് ആനിമേഷൻ അക്കാദമിയിൽ ആനിമേഷൻ ആൻഡ്​ ഫിലിം മേക്കിങ​്​, വി.എഫ്​.എക്​സ്​ കോഴ്​സുകൾ പൂർത്തിയാക്കി. ഇരുവരെയും കൂട്ടി നാട്ടിൽ സ്വന്തമായി പരസ്യകമ്പനി തുടങ്ങാനാണ്​ ഇസ്​ഹാഖി​െൻറ തീരുമാനം.

മരുമകൻ ഷെഫീഖ്​ അലി ജിദ്ദയിൽ ജോലി ചെയ്യുന്നു. ഭാര്യ നജ്​മയോടൊപ്പം വെള്ളിയാഴ്​ച റിയാദിൽനിന്ന്​ കോഴിക്കോ​േട്ടക്കുള്ള ചാർ​േട്ടഡ്​ വിമാനത്തിൽ ഇസ്​ഹാഖ്​ യാത്ര​ തിരിക്കും. ചിത്രകാര​െൻറ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ൈഡ്രവർ പണിക്ക് കയറ്റിവിട്ട ഏജൻറിെൻറ ചതിയിൽനിന്നാണ് ഇസ്​ഹാഖി​െൻറ പ്രവാസജീവിതം ആരംഭിക്കുന്നത്​. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ൽ 18ാമത്തെ വയസ്സിലാണ് റിയാദിൽ എത്തിയത്.

കുടുംബത്തിന് ചിത്രകലാപാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടിൽ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ആ പാരമ്പര്യമാണ്​ തുടർന്നത്​. മറ്റൊരു വീട്ടിൽ നിന്നെത്തിയ ഭാര്യ നജ്മയും യാദൃശ്ചികമായിട്ടാണെങ്കിലും ചിത്രകലയിൽ സിദ്ധിയുള്ളയാളായി. റിയാദിൽ വിവിധ പരസ്യ കമ്പനികളിൽ ആർട്ടിസ്​റ്റായായിരുന്നു ഇസ്​ഹാഖ്​ തുടങ്ങിയത്​. പത്രത്തിൽ ജോലി കിട്ടിയത്​ വഴിത്തിരിവായി. മൂത്ത മകൾ ആരിഫക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ കുടുംബവും റിയാദിൽ ഒപ്പം വന്നു. പിന്നീട്​ കുടുംബമൊത്താണ്​ പ്രവാസജീവിതം തുഴഞ്ഞത്​.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഉപ്പയും മക്കളും ചിത്രകലക്ക്​​ വേണ്ടി ബ്ലോഗുകൾ തുടങ്ങിയിരുന്നു. ഫേസ്​ബുക്കിൽ ഇസ്​ഹാഖ്​ 'ദിനവര' എന്ന പേരിൽ എല്ലാ ദിവസവും കണ്ണിൽപ്പെടുന്ന ഒരു കാഴ്​ച വരച്ചിടുന്നത്​ ശീലവുമാക്കിയിരുന്നു. നാലുവർഷം അങ്ങനെ 1200ലേറെ ചിത്രങ്ങൾ വരച്ചു. ഇങ്ങനെ സജീവമായിരുന്ന പ്രവാസം ചാലിച്ച വർണക്കൂട്ടുകളാൽ വിരിഞ്ഞ മനോഹരമായ ഒാർമചിത്രങ്ങൾ മനസ്സിൽ ബാക്കിയാക്കിയാണ്​ ഇൗ വര കുടുംബം മടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatgulf return
News Summary - Ishaq and his family return from exile
Next Story