ഇസ്ലാഹി ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു
text_fieldsബുറൈദ: ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം യഥാർഥ ശത്രുക്കൾ പിശാചും തന്റെ ദേഹേച്ഛയുമാണെന്നും അവയെ പ്രതിരോധിക്കാനുള്ള ശക്തമായ പരിചയാണ് നോമ്പെന്നും ബുറൈദ ജാലിയാത്ത് അധ്യാപകൻ അഹമ്മദ് ശജ്മീർ നദ്വി പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദ ഘടകം സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി ഇഫ്താറിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘നോമ്പ് പരിചയാണ്’ എന്ന പ്രവാചക മൊഴിലൂടെ അർഥമാക്കുന്നത് ഇതാണെന്നും 30 ദിവസ വ്രതാനുഷ്ഠാനത്തിലൂടെ ഒരാൾ, സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ വേദനയും പ്രശ്നങ്ങളും തിരിച്ചറിയുന്ന ഒരു പുതിയ മനുഷ്യനായി മാറുമെന്നും റമദാനിൽ കൈവരിച്ച ഈ ഭക്തിയും സമൂഹിക പ്രതിബദ്ധതയും തുടർന്നും ജീവിതത്തിൽ നിലനിർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സയാൻ ഫയാസ് ഖുർആൻ പാരായണം നിർവഹിച്ചു. പ്രസിഡൻറ് ഹസ്കർ ഒതായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് അസ്ഹരി സ്വാഗതവും ശഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറിലധികം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.