അക്രമമല്ല, സഹജീവി സ്നേഹമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത് –കാന്തപുരം
text_fieldsദമ്മാം: പ്രവാചകനും അനുചരരും സമൂഹത്തിന് പകർന്ന് തന്നത് സഹിഷ്ണുതയും സഹജീവി സ്നേഹവുമാണെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
ഐ.സി.എഫ് സഊദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംശുദ്ധ ജീവിതത്തിലൂടെയും സഹജീവി സ്നേഹത്തിലൂടെയുമാണ് ഇസ്‌ലാമിനെ നാം പരിചയപ്പെടുത്തേണ്ടത്.
അക്രമവും തീവ്രവാദവും ഭീഷണിയും ഇസ്‌ലാമിന്റെ ശൈലിയല്ല, അത്തരം പ്രവർത്തനങ്ങൾ ഇസ്‍ലാമികവുമല്ല. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
ദീർഘകാലം നാഷനൽ കമ്മിറ്റി ഭാരവാഹികളായിരുന്ന ബഷീർ എറണാകുളം, അബൂബക്കർ അൻവരി, എം.കെ. അഷ്‌റഫലി എന്നിവർക്ക് സംഗമത്തിൽ യാത്രയയപ്പ് നൽകി.
നാഷനൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു ,ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.