Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ നാ​സ്തി​ക​ത​യ​ല്ല,...

ന​വ നാ​സ്തി​ക​ത​യ​ല്ല, ഇ​സ്​​ലാ​മാ​ണ് യു​ക്തി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം -എം.​എം. അ​ക്ബ​ർ

text_fields
bookmark_border
MM Akbar Speech
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ എം.​എം. അ​ക്ബ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ധാ​ർ​മി​ക​ത​യു​ടെ ഈ​റ്റി​ല്ല​മാ​കേ​ണ്ട കു​ടും​ബ​മെ​ന്ന വ്യ​വ​ഹാ​ര​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന​തി​ലൂ​ടെ അ​രാ​ജ​ക​ത്വ​ത്തി​​ന്റെ ഇ​രു​ണ്ട ആ​ഴി​യി​ൽ മു​ങ്ങി​ത്ത​പ്പു​ന്ന യു​വ​ത​ല​മു​റ​യെ അ​ല്ലാ​തെ മ​റ്റൊ​ന്നും ആ​ധു​നി​ക​സ​മൂ​ഹ​ത്തി​ന് ന​വ നാ​സ്തി​ക​ത സം​ഭാ​വ​ന ചെ​യ്യു​ന്നി​ല്ലെ​ന്ന് വാ​ഗ്മി​യും ഗ്ര​ന്ഥ​കാ​ര​നും ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ക​നു​മാ​യ നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്ട​ർ എം.​എം. അ​ക്ബ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ന​വ നാ​സ്തി​ക​ത, ഇ​സ്​​ലാ​മി​നോ​ടെ​ന്താ​ണ് വി​രോ​ധം’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വ നാ​സ്തി​ക​ത​യു​ടെ പ്ര​വാ​ച​ക​ന്മാ​രാ​യി അ​റി​യ​പ്പെ​ടു​ന്ന ഒ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ ബു​ദ്ധി​ജീ​വി​ക​ളെ​ല്ലാം ത​ന്നെ ദൈ​വ​ത്തി​ന്റെ അ​സ്തി​ത്വ​ത്തെ നി​ഷേ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി ചെ​ല​വ​ഴി​ക്കേ​ണ്ട ഊ​ർ​ജം വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​റ്റി​വെ​ക്കു​ന്ന കാ​ഴ്ച​ക്കാ​ണ് വ​ർ​ത്ത​മാ​ന​കാ​ലം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

പു​തി​യ കാ​ല​ത്തി​​ന്റെ യൗ​വ​ന​ത്തെ സ​ന്തോ​ഷ​ത്തി​​ന്റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ൽ എ​ത്തി​ക്കാ​ൻ ല​ഹ​രി​യു​ടെ അ​തി​പ്ര​സ​ര​ണ​ത്തെ​യും വി​ല​ക്കു​ക​ളി​ല്ലാ​ത്ത ലൈം​ഗി​ക​ത​യേ​യും ക​മ്പോ​ള​വ​ത്ക​രി​ക്കു​ന്ന മു​ത​ലാ​ളി​ത്ത​ത്തി​​ന്റെ കു​ഴ​ലൂ​ത്തു​കാ​രാ​യി ന​വ നാ​സ്തി​ക​ർ മാ​റി​യി​രി​ക്കു​ന്നു. യു​ക്തി​രാ​ഹി​ത്യ​ത്തി​​ന്റെ പ​ര്യാ​യ​മാ​യ വ​ർ​ത്ത​മാ​ന​കാ​ല ന​വ നാ​സ്തി​ക​രെ അ​ധ​ർ​മ​ത്തി​​ന്റെ ചാ​ല​ക​ശ​ക്തി​ക​ളാ​യി​വേ​ണം സ​മൂ​ഹം ക​ണ​ക്കാ​ക്കാ​ൻ. ഇ​വ​രി​ലൂ​ടെ ധ​ർ​മ​ത്തി​​ന്റെ​യും ന്യാ​യ​ത്തി​​ന്റെ​യും ന​ന്മ​യു​ടെ​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും ത​ക​ർ​ച്ച​യ​ല്ലാ​തെ മ​റ്റൊ​ന്നും പു​ല​രാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശ​യ​പ​ര​മാ​യി ഇ​സ്​​ലാ​മി​നെ നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ന​വ നാ​സ്തി​ക​ത ഇ​സ്​​ലാം വെ​റു​പ്പ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ന​വ നാ​സ്തി​ക​ത​യെ ഇ​സ്​​ലാ​മി​നെ​തി​രെ​യു​ള്ള മ​റ്റേ​തൊ​രു വി​മ​ർ​ശ​ന​വും പോ​ലെ ക​രു​താ​വു​ന്ന​ത​ല്ല. ഇ​തി​​ന്റെ ആ​ശ​യ​ങ്ങ​ൾ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്റേ​യും ജ​ൻ​ഡ​ർ ന്യൂ​ട്ര​ലി​ന്റേ​യും രൂ​പ​ത്തി​ൽ ആ​സ്വാ​ദ​ന​ത്തി​​ന്റെ എ​ല്ലാ സീ​മ​ക​ളേ​യും ഭേ​ദി​ച്ച് അ​ധാ​ർ​മി​ക​ത​യു​ടെ പ​ടു​കു​ഴി​ലേ​ക്ക് ഇ​ളം​ത​ല​മു​റ​യെ ത​ള്ളി​വി​ടു​ന്ന ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​യി​വേ​ണം കാ​ണാ​ൻ.

അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളു​ടെ ശി​ക്ഷ​ണ​ത്തി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളെ ഇ​സ്​​ലാ​മി​ന്റെ പ്ര​ഭ​യി​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​മി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ന​വ നാ​സ്തി​ക​ത​യു​ടെ നീ​രാ​ളി​പ്പി​ടു​ത്ത​ത്തി​ൽ​നി​ന്ന് യു​വ​ത​ല​മു​റ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും എം.​എം. അ​ക്ബ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IslamIdeologySaudi ArabiaM.M. Akbarnot neo-atheism
News Summary - Islam is the ideology of reason, not neo-atheism - M.M. Akbar
Next Story