Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്​ലാമിക സമ്മേളനം...

ഇസ്​ലാമിക സമ്മേളനം സമാപിച്ചു; മാ​ന​വൈ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും തീ​വ്ര​വാ​ദ​ത്തെ ചെ​റു​ക്കാ​നും ആ​ഹ്വാ​നം

text_fields
bookmark_border
islamic conference
cancel

ജിദ്ദ: കോ​പ്പി​ക​ൾ ക​ത്തി​ച്ച് ഖു​ർ​ആ​നെ തു​ട​ർ​ച്ച​യാ​യി​​ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചും തീ​വ്ര​വാ​ദ​ത്തെ​യും ഭീ​ക​ര​വാ​ദ​ത്തെ​യും ചെ​റു​ക്കാ​നും മാ​ന​വൈ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്​​ത്​ മ​ക്ക​യി​ൽ ആ​ഗോ​ള ഇ​സ്​​ലാ​മി​ക സ​മ്മേ​ള​ന​ത്തി​ന്​ സ​മാ​പ​നം.

നി​രീ​ശ്വ​ര​വാ​ദ​ത്തി​ൽ​നി​ന്നും സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ളെ സ​ജ്ജ​രാ​ക്കാ​നും സ​മ്മേ​ള​നം പ്ര​മേ​യം ആ​ഹ്വാ​നം ചെ​യ്​​തു. 85 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ മു​ഫ്​​തി​ക​ളും ശൈ​ഖ്​​മാ​രും മ​ന്ത്രി​മാ​രും മ​ത​കാ​ര്യ മേ​ധാ​വി​ക​ളും ഇ​സ്‌​ലാ​മി​ക സം​ഘ​ട​ന നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 150 പേ​ർ പ​​ങ്കെ​ടു​ത്ത ദ്വി​ദി​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​​ സ​മാ​പി​ച്ചു.

മ​ക്ക ഹി​ൽ​ട്ട​ൽ ഹോ​ട്ട​ൽ വേ​ദി​യാ​യ സ​മ്മേ​ള​ന​ത്തി​ൽ സ​ഹി​ഷ്​​ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും തീ​വ്ര​വാ​ദ​വും വി​ദ്വേ​ഷ​വും ചെ​റു​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ബ​ന്ധ​ങ്ങ​ൾ ​ഏ​ഴ് സെ​ഷ​നു​ക​ളി​ലാ​യി പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​​ന്റെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ നി​ര​വ​ധി ശി​പാ​ർ​ശ​ക​ൾ പു​റ​ത്തി​റ​ക്കി.

മു​സ്‌​ലിം​ക​ൾ​ക്കി​ട​യി​ൽ ​ഐ​ക്യം കൈ​വ​രി​ക്കു​ന്ന​തി​ന് വി​വി​ധ മ​ത​കാ​ര്യാ​ല​യ​ങ്ങ​ൾ, ഫ​ത്​​വ വ​കു​പ്പ്​ തു​ട​ങ്ങി​യ​വ ത​മ്മി​ൽ കൂ​ടു​ത​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നും സം​യോ​ജ​ന​ത്തി​നും ഇ​സ്‌​ലാ​മി​ക കാ​ര്യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​നും ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്ന്​ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്‌​ലാ​മി​ക ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലെ ആ​ദ്യ​ത്തെ ഘ​ട​കം ഏ​ക​ദൈ​വ വി​ശ്വാ​സ​മാ​ണ്. എ​ല്ലാ പ്ര​വാ​ച​ക​രും ആ​ഹ്വാ​നം ചെ​യ്ത​ത്​ അ​​താ​ണെ​ന്നും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. ഖു​ർ​ആ​നും സു​ന്ന​ത്തും മു​റു​കെ പി​ടി​ക്ക​ലാ​ണ്​ മ​ത​ത്തി​​ന്റെ അ​ടി​സ്ഥാ​നം.

ഫ​ത്‌​വ പ​രി​പാ​ലി​ക്കേ​ണ്ട​തി​​ന്റെ​യും അ​ത്​ ശ​രീ​അ​ത്ത്​ ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​യ​ന്ത്രി​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഫ​ത്​​വ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ നേ​ടി​യി​രി​ക്ക​ണം.​ നാ​ശ​വും ദോ​ഷ​വും ത​ട​യു​ന്ന​താ​യി​രി​ക്ക​ണം. ഫ​ത്​​വ യോ​ഗ്യ​രാ​യ പ​ണ്ഡി​ത​രി​ൽ​നി​ന്ന് മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ.

അ​ത​ല്ലാ​ത്ത ആ​ളു​ക​ളു​ടെ ഫ​ത്‌​വ​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​​ശ്യ​പ്പെ​ട്ടു. പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലും മി​ത​ത്വ​ത്തി​​ന്റെ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും സ​മീ​പ​നം ഏ​കീ​ക​രി​ക്കു​ന്ന​തി​ലും ലോ​ക​ത്തി​ലെ മ​ത​പ​ര​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ഫ​ത്‌​വ വ​കു​പ്പു​ക​ൾ, പ​ണ്ഡി​ത​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. തീ​വ്ര​വാ​ദം, ഭീ​ക​ര​വാ​ദം എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടാ​ൻ ഇ​മാ​മു​മാ​രെ​യും പ്ര​ബോ​ധ​ക​രെ​യും യോ​ഗ്യ​രാ​ക്കു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.

പ്ര​തി​രോ​ധ​വും ശ​രി​യാ​യ പ്ര​തി​വി​ധി​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ നി​രീ​ശ്വ​ര​വാ​ദ​ത്തി​ന്റെ ത​രം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​മൂ​ഹ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​രി​ൽ മൂ​ല്യ​ങ്ങ​ളും ത​ത്ത്വ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്‌​ലാ​മി​നെ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു​ണ്ട്. അ​തി​​ന്റെ സ​ഹി​ഷ്ണു​താ നി​ല​പാ​ട്, സ​ത്യം, ക​രു​ണ, നീ​തി, ശ​ത്രു​ത​യോ​ടും അ​ക്ര​മ​ത്തോ​ടു​മു​ള്ള അ​തി​​ന്റെ എ​തി​ർ​പ്പ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ആ​ളു​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യും സ​മ്മേ​ള​നം വ്യ​ക്ത​മാ​ക്കി.

തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളെ​യും ഇ​സ്‌​ലാ​മി​നെ​തി​രാ​യ അ​വ​രു​ടെ കു​റ്റ​കൃ​ത്യ​ത്തി​​​ന്റെ വ്യാ​പ്തി​യെ​യും ക​ല​ഹ​ത്തി​നും ഭി​ന്ന​ത​ക്കും അ​വ​ർ ആ​ക്കം​കൂ​ട്ടു​ന്ന​തി​നെ​യും സ​മൂ​ഹ​ങ്ങ​ളി​ൽ അ​രാ​ജ​ക​ത്വ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും പ​ട​ർ​ത്തു​ന്ന​തി​ൽ അ​വ​ർ​ക്കു​ള്ള സ്വാ​ധീ​ന​ത്തെ​യും കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​​ വി​വ​രി​ച്ചു​കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.

ഖു​ർ​ആ​​​ന്റെ കോ​പ്പി​ക​ൾ ക​ത്തി​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നെ സ​മ്മേ​ള​നം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​ത്ത​രം ഹീ​ന​മാ​യ പ്ര​വൃ​ത്തി​ക​ൾ വി​ദ്വേ​ഷ​വും ബ​ഹി​ഷ്‌​ക​ര​ണ​വും വം​ശീ​യ​ത​യും ഉ​ള​വാ​ക്കു​ന്നു​വെ​ന്നും പൊ​തു​വാ​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും സ​​മ്മേ​ള​ന​ത്തി​ൽ പ​​​​ങ്കെ​ടു​ത്ത​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ത​കാ​ര്യ​ങ്ങ​ൾ, ഫ​ത്‌​വ സ​മി​തി​ക​ൾ, പ​ണ്ഡി​ത​സ​ഭ​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സം​യോ​ജി​പ്പി​ക്കാ​നും സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​മാ​പ​ന പ്ര​സ്താ​വ​ന​യി​ൽ പ്ര​ശം​സി​ച്ചു.

ഇ​സ്‌​ലാ​മി​നെ​യും മു​സ്‌​ലിം​ക​ളെ​യും സേ​വി​ക്കു​ന്ന​തി​ലും ലോ​ക​ത്തെ മ​ത​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​​​ന്റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നും സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തെ സ​​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ പ്ര​ശം​സി​ക്കു​ക​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamic conferenceended
News Summary - Islamic conference concluded
Next Story