ദമ്മാം നോമ്പുതുറ തമ്പിൽ ഇസ്ലാമിക് എക്സിബിഷന് തുടക്കമായി
text_fieldsദമ്മാം: ഐ.സി.സി ഇഫ്താർ തമ്പിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ യുവജന വിഭാഗം സംഘടിപ്പിച്ച ഇസ്ലാമിക് എക്സിബിഷന് തുടക്കമായി. ഐ.സി.സി ഡയറക്ടർ ഡോ. അബ്ദുൽ വാഹിദ് അൽ മസ്റൂഈ ഉദ്ഘാടനം ചെയ്തു.
ഐ.സി.സി പ്രബോധന വിഭാഗം തലവൻ മുബാറക് ഫാഇസ്, അബ്ദുൽ ജബ്ബാർ മദീനി, നൗഷാദ് തൊളിക്കോട്, ഫൈസൽ കൈതയിൽ എന്നിവർ സംസാരിച്ചു. മലയാളം വിഭാഗം ദിനേന നടത്തുന്ന വിജ്ഞാന സദസ്സ്, നോമ്പുതുറ വിരുന്ന് എന്നിവയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്കും പൊതുജനങ്ങൾക്കും റമദാൻ എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ പ്രദർശന നഗരി സന്ദർശിക്കാം. വിവിധ വിഷയങ്ങളിൽ ദിനേനയുള്ള മത പ്രഭാഷണങ്ങൾ, വാരാന്ത്യ നിശാപഠന സംഗമം, യൂത്ത് മീറ്റ് തുടങ്ങി വിവിധ ദഅവാ പരിപാടികൾ നോമ്പുതുറ തമ്പിൽ നടന്നുവരുന്നതായി ഐ.സി.സി മലയാള വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.