ഇസ്ലാമിക ധനകാര്യ ഉച്ചകോടി സമാപിച്ചു
text_fieldsജിദ്ദ: ഇസ്ലാമിക ധനകാര്യ ഉച്ചകോടി (ഇസ്ലാമിക് ഫിനാൻഷ്യൽ സർവിസസ് ബോർഡ്) സമാപിച്ചു. നവംബർ ഒമ്പതു മുതൽ 11 വരെ 15ാമത് സെഷൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് സൗദി സെൻട്രൽ ബാങ്കാണ്.
18 രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളാണ് പെങ്കടുത്തത്. മൂന്നുദിവസം നീണ്ടുനിന്ന ഉച്ചകോടിയിൽ ഇസ്ലാമിക് ധനകാര്യ സേവന മേഖലയിലെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിഷയങ്ങളെക്കുറിച്ചും ഭാവിയിൽ ഇസ്ലാമിക് ധനകാര്യ സേവന രംഗത്ത് സുസ്ഥിരത വർധിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തി. ഇസ്ലാമിക സാമ്പത്തിക സേവന മേഖലയെ പിന്തുണക്കാനും വികസിപ്പിക്കാനും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിൽ നവീകരണം പ്രോത്സാഹിപ്പിക്കാനും അതിെൻറ സേവനങ്ങളിൽനിന്ന് പ്രയോജനം നേടാനും ഇസ്ലാമിക് ഫിനാൻഷ്യൽ സർവിസസ് കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്ക് സൗദി സെൻട്രൽ ബാങ്ക് ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഗവർണർ ഡോ. ഫഹദ് അൽദോസരി നന്ദി പറഞ്ഞു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ധനകാര്യ സേവന മേഖലയിൽ കൂടുതൽ വളർച്ചയും വികസനവും നേതൃത്വവും കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് സെൻട്രൽ ബാങ്ക്. ആഗോളതലത്തിൽ ഡിജിറ്റൽ രംഗത്തെ സംഭവവികാസങ്ങൾക്കും പരിവർത്തനങ്ങൾക്കും ഒപ്പമെത്താനുള്ള പ്രയത്നങ്ങളും ബാങ്ക് തുടരുകയാണെന്നും ഡോ. അൽ-ദോസരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.