Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടുദിവസം മുമ്പ്​...

രണ്ടുദിവസം മുമ്പ്​ മദീനയിൽനിന്ന്​ നാട്ടിലേക്ക്​ പോയ ഇസ്​ലാമിക പണ്ഡിത ആമിന സുല്ലമിയ്യ നിര്യാതയായി

text_fields
bookmark_border
രണ്ടുദിവസം മുമ്പ്​ മദീനയിൽനിന്ന്​ നാട്ടിലേക്ക്​ പോയ ഇസ്​ലാമിക പണ്ഡിത ആമിന സുല്ലമിയ്യ നിര്യാതയായി
cancel

ജുബൈൽ: രണ്ടുദിവസം മുമ്പ്​ മദീനയിൽനിന്ന്​ നാട്ടിലേക്ക്​ പോയ ഇസ്​ലാമിക പണ്ഡിതയും പ്രഭാഷകയുമായ ആമിന സുല്ലമിയ്യ (85) നിര്യാതയായി. ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയാണ്​. മലപ്പുറം അരീക്കോട്​ കൊല്ലത്തൊടി ടി. മുഹമ്മദിന്റെ ഭാര്യയും പ്രശസ്​ത പണ്ഡിതനും മുജാഹിദ്​ പ്രസ്​ഥാനത്തിന്റെ കാരണവരുമായിരുന്ന കെ.എം. മൗലവിയുടെ മരുമകളുമായ​ ആമിന സുല്ലമിയ്യ പരേതനായ കൊല്ലത്തൊടി അബൂബക്കറിന്റെയും ഖദീജയുടെയും മകളാണ്.

പ്രശസ്​ത പണ്ഡിതൻ എൻ.വി. അബ്​ദുസ്സലാം മൗലവിയുടെ സഹോദരി പുത്രിയുമാണ്​. കെ.എം. മൗലവിയുടെ ഇളയ പുത്രനാണ്​ ഭർത്താവായ ടി. മുഹമ്മദ്​. സുല്ലമുസ്സലാം അറബിക് കോളജിൽ ആദ്യകാലത്ത്​ അധ്യാപികയായിരുന്നു ആമിന സുല്ലമിയ്യ. ആദ്യം ദമ്മാമിൽ താമസിച്ചിരുന്ന അവർ പിന്നീട്​ മദീനയിലേക്ക്​ മാറി​. മകനോടൊപ്പമാണ്​ രണ്ടുദിവസം മുമ്പ്​ മദീനയിൽനിന്ന്​ നാട്ടിലേക്ക്​ പോയത്​. മക്കൾ: റബീബ (പരേത), ബരീറ (കടലുണ്ടി), ബുഷൈർ (മദീന), ബാസിം (മദീന), നാദിയ (അരീക്കോട്), ഫാത്വിമ (യു.കെ.). മരുമക്കൾ: എൻ.വി. മുഹമ്മദ് സാലിം (ദമ്മാം), എൻ.വി. ഇസ്മാഈൽ (കടലുണ്ടി) , മുഹമ്മദ് (എളേറ്റിൽ വട്ടോളി), മുജീബ് (യു.കെ), ശംല (ചെമ്മാട്), ജസീന (പുത്തൂർ പള്ളിക്കൽ). സഹോദരങ്ങൾ: പ്രഫ. കെ. അഹ്​മദ് കുട്ടി, ഡോ. കെ. അബ്​ദുറഹ്മാൻ, പ്രഫ. കെ. മുഹമ്മദ്, കെ. ഫാത്വിമ സുല്ലമിയ്യ, കെ. ആയിഷ സുല്ലമിയ്യ. അരീക്കോട്​ മേത്തലങ്ങാടി ജുമുഅത്ത്​ പള്ളിയിൽ ശനിയാഴ്​ച ഉച്ചക്ക്​ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamic scholarSaudi Arabia
News Summary - Islamic scholar Amina Sullamiyyah passed away
Next Story