ഐ.എസ്.എം സംസ്ഥാന സമ്മേളനം; റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം നാളെ
text_fieldsറിയാദ്: ഡിസംബർ 30, 31 ദിവസങ്ങളിലായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണാർഥം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം നാളെ റിയാദിൽ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, സെക്രട്ടറി യാസർ അറഫാത്ത് എന്നിവർ അറിയിച്ചു.
‘ഖുദ്സ്, ചരിത്രം വർത്തമാനം’ എന്ന പേരിൽ പ്രത്യേക സംവാദം രാത്രി എട്ടിന് റിയാദ് സലഫി മദ്റസയിൽ നടക്കും. പ്രചാരണ ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായെന്നും എല്ലാവരെയും കുടുംബസമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫീക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ബത്ഹ ദഅവ ആൻഡ് അവയർനസ് സൊസൈറ്റി മലയാള വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.
മൂസ തലപ്പാടി, നൗഷാദ് അലി കോഴിക്കോട്, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സാജിദ് കൊച്ചി, ഫൈസൽ ബുഹാരി, ഷംസുദ്ദീൻ പുനലൂർ, ഫൈസൽ കുനിയിൽ, ഇഖ്ബാൽ വേങ്ങര, ഷുക്കൂർ ചേലാമ്പ്ര, അഷറഫ് തലപ്പാടി, സുബൈർ കൊച്ചി, കബീർ ആലുവ, ഉമർ ഖാൻ തിരുവനന്തപുരം, മുജീബ് ഒതായി, ഷംസീർ ചെറുവാടി, നിസാർ അരീക്കോട്, ആസിഫ്, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കൽ എന്നിവർ പങ്കെടുത്തു. ‘നേരാണ് നിലപാട്’ എന്ന തലക്കെട്ടിന് കീഴിൽ വിവിധ പ്രമേയങ്ങൾ ചർച്ചചെയ്യും. ലഹരിക്കെതിരെ എക്സിബിഷൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.