Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കൊ​റോ​ണ​ക്കാ​ലം;...

'കൊ​റോ​ണ​ക്കാ​ലം; പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​ന്‍ ആ​യു​ര്‍വേ​ദം' ഇ​സ്പാ​ഫ് വെ​ബി​നാ​ര്‍

text_fields
bookmark_border
കൊ​റോ​ണ​ക്കാ​ലം; പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​ന്‍ ആ​യു​ര്‍വേ​ദം ഇ​സ്പാ​ഫ് വെ​ബി​നാ​ര്‍
cancel
camera_alt

ഇ​സ്പാ​ഫ് ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ നി​ന്നും

ജി​ദ്ദ: ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പാ​ര​ൻ​റ്​​സ് ഫോ​റം (ഇ​സ്പാ​ഫ്) 'കൊ​റോ​ണ​ക്കാ​ലം; പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​ന്‍ ആ​യു​ര്‍വേ​ദം' എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കൊ​ച്ചി ജീ​വ​നീ​യം ആ​യു​ര്‍വേ​ദ ഹോ​സ്പി​റ്റ​ല്‍ ആ​ൻ​ഡ്​ റി​സ​ര്‍ച്ച് സെൻറ​ര്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ശ്മി പ്ര​മോ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ ആ​യു​ര്‍വേ​ദ​ത്തി​െൻറ പ​ങ്കി​നെ​ക്കു​റി​ച്ച് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ച​ര്‍ച്ച ജി​ദ്ദ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​യി​രു​ന്നു. ജീ​വി​ത​ക്ര​മ​ത്തെ​ക്കു​റി​ച്ചും അ​തു പാ​ലി​ക്കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ചും ഭ​ക്ഷ​ണ ശീ​ല​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം ഡോ. ​ര​ശ്മി പ്ര​മോ​ദ് വി​ശ​ദീ​ക​രി​ച്ചു.

രോ​ഗം വ​ന്ന ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ളും രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍കേ​ണ്ട​തെ​ന്നും അ​തി​ല്‍ ആ​യു​ര്‍വേ​ദ​ത്തി​ െൻ​റ​യും പാ​ര​മ്പ​ര്യ ജീ​വി​ത​രീ​തി​ക​ളു​ടെ​യും പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ഡോ. ​ര​ശ്മി പ്ര​മോ​ദ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഓ​ട്ടി​സം, ഹൈ​പ്പ​ര്‍ ആ​ക്ടി​വി​റ്റി, പ​ഠ​ന​വൈ​ക​ല്യം, ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ളെ ദൂ​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഡോ. ​ര​ശ്മി പ്ര​മോ​ദ് പ്ര​തി​പാ​ദി​ച്ചു. ശ്രോ​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ക്കും അ​വ​ര്‍ മ​റു​പ​ടി ന​ല്‍കി. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ബൈ​ജു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഇ​സ്പാ​ഫി​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. പി.​എം. മാ​യി​ന്‍കു​ട്ടി ഡോ. ​ര​ശ്മി പ്ര​മോ​ദി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. സ​ലാ​ഹ് കാ​രാ​ട​ന്‍ ഡോ. ​ര​ശ്മി പ്ര​മോ​ദി​നു​ള്ള പ്ര​ശം​സ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. നാ​സ​ര്‍ ചാ​വ​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു. ആ​ര്‍.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്‌​ഫാ​ഖ്‌ മേ​ലേ​ക്ക​ണ്ടി, അ​ഷ്‌​റ​ഫ് അ​ഞ്ചാ​ല​ന്‍, പി.​കെ. റി​യാ​സ് എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsispe webinar
Next Story