ഇസ്രായേൽ-ഫലസ്തീൻ സമാധാന കരാർ: അമേരിക്കയുടെ മധ്യസ്ഥതയിൽ നേരിട്ട് ചർച്ച വേണം –സൗദി
text_fieldsറിയാദ്: ഇസ്രായേൽ-ഫലസ്തീൻ സമാധാന കരാർ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് സൗദി അറേബ്യ. അമേരിക്ക സ്വന്തം മധ്യസ്ഥതയില്‍ നേരിട്ട് ചര്‍ച്ച ന ടത്തണം. ഫലസ്തീന് ജനതയുടെ പ്രശ്നം പരിഹരിക്കാന്‍ അവരുടെ വശം കൂടി പരിശോധിക്കണം. സ മാധാനത്തിലേക്ക് എത്താന്‍ ചര്‍ച്ചയല്ലാതെ വഴിയില്ലെന്നും സഹകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. നീതിപരമായിരിക്കണം സമാധാന കരാർ. ഫലസ്തീന് ജനതയുടെ പ്രശ്നപരിഹാരത്തിന് സമഗ്രമായ സമാധാന പദ്ധതിയാണ് ആവശ്യം. സഊദ് ഭരണകൂടത്തിെൻറ തുടക്ക കാലം മുതല്‍ ഇന്നുവരെ സഹോദര ജനതയായ ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസിെൻറ കാലം മുതൽ ഫലസ്തീൻ പ്രശ്നത്തോടുള്ള സൗദിയുടെ നിലപാട് സ്ഥായിയാണെന്നും സമാധാനം കാംക്ഷിക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയത്തിെൻറ പ്രസ്താവന കൂട്ടിച്ചേർക്കുന്നു.
സമാധാനത്തില്‍ ഊന്നിയുള്ള നയതന്ത്ര നീക്കങ്ങളാണ് വിഷയത്തില്‍ വേണ്ടത്. പ്രശ്നം പരിഹരിക്കാനുള്ള അമേരിക്കന്‍ പ്രസിഡൻറിെൻറ നീക്കങ്ങളെ അഭിനന്ദിക്കുന്നു. അഭിപ്രായ ഭിന്നതകള്‍ എങ്ങനെ പരിഹരിക്കണമെന്ന് നേരിട്ട് ചര്‍ച്ച ചെയ്തേ തീര്‍പ്പാക്കാനാകൂ. ഫലസ്തീന് ജനതയുടെ നിയമപരമായ അവകാശങ്ങള്‍ വകവെച്ചു കൊണ്ടാകണം ഈ ശ്രമമെന്നും സൗദി ആവശ്യപ്പെട്ടു. ‘കൂടുതൽ പ്രശോഭിതമായ ഭാവിക്കുള്ള സമാധാനത്തിെൻറ കാഴ്ചപ്പാട്’ എന്ന തലക്കെട്ടിലാണ് ചൊവ്വാഴ്ച ട്രംപ് സമാധാന കരാർ പ്രഖ്യാപിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ അമേരിക്കൻ പര്യടനവേളയിലായിരുന്നു പ്രഖ്യാപനം. ന്യായവും നിയമാനുസൃതവുമായ അവകാശങ്ങൾ വകവെച്ചുനൽകേണ്ടതുണ്ട്. 2002ലെ സമാധാന ശ്രമം ഇതിെൻറ ഭാഗമായിരുന്നു. സൈനിക പരിഹാരം ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല. സമ്പൂർണ സമാധാനം മാത്രമാണ് പ്രശ്നത്തിന് പരിഹാരം. അമേരിക്കയുടെ മേൽനോട്ടത്തിൽ നടക്കുന്ന സമാധാന ശ്രമത്തിന് സൗദി പൂർണ പിന്തുണ നൽകുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
‘പരിഹാരശ്രമം അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം’
ജിദ്ദ: ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര നിയമങ്ങളുടെയും െഎക്യരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) വ്യക്തമാക്കി. പശ്ചിമേഷ്യൻ സമാധാനത്തിനായി അമേരിക്കൻ പ്രസിഡൻറ് പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒ.െഎ.സിയുടെ പുതിയ പ്രഖ്യാപനം. അംഗീകരിച്ച അന്താരാഷ്ട്ര തീരുമാനങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഒ.െഎ.സിയുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പറഞ്ഞു. ഇതിലൂടെ ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ വിനിയോഗിക്കാനും പൂർണവും നീതിപൂർവകവുമായ സമാധാനത്തിലെത്താനും സാധിക്കും. 1967ൽ ഇസ്രായേൽ അധിനിവേശം നടത്തിയ ഖുദ്സ് പട്ടണം ഫലസ്തീൻ പ്രദേശത്തിെൻറ അവിഭാജ്യഭാഗമാണ്. ഖുദ്സിനെ ഫലസ്തീനിൽനിന്ന് ഒരിക്കലും വേർപെടുത്താൻ സാധിക്കില്ല. ഖുദ്സ് അധിനിവേശം അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും ഒ.െഎ.സി ജനറൽ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.