ഇസ്രായേൽ ക്രൂരത: ലോകരാഷ്ട്രങ്ങൾ നിസ്സംഗത വെടിയണം -കെ.ഡി.എം.എഫ് റിയാദ്
text_fieldsറിയാദ്: മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരമായി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.പല ലോക രാജ്യങ്ങളും അകറ്റിനിർത്തിയപ്പോഴും സ്വന്തമായി രാജ്യം വേണമെന്ന ജൂതന്മാരുടെ ആവശ്യത്തെ അംഗീകരിച്ച്, ജൂതന്മാർക്ക് അഭയം നൽകിയവരാണ് ഫലസ്തീനികളുടെ മുൻഗാമികൾ.
എന്നാൽ, അഭയം നൽകിയവരെ നിരന്തരം വഞ്ചിക്കുകയും അവരുടെ മേൽ തുടർച്ചയായി ആക്രമണം നടത്തുകയും അവരുടെ വെള്ളവും വെളിച്ചവും തടഞ്ഞുവെക്കുകയും അവർക്ക് നൽകിയതിന് പുറമേയുള്ള ഭൂപ്രദേശങ്ങൾ കൈയടക്കി അവിടെനിന്നും കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതയെ ആട്ടിയോടിക്കുകയും നിർദയം കൊന്നൊടുക്കുകയും ചെയ്യുന്ന അതിദാരുണമായ വാർത്തകളാണ് നാം വീണ്ടും കേട്ടുകൊണ്ടിരിക്കുന്നത്.അന്താരാഷ്ട്ര നിയമങ്ങളും നിർദേശങ്ങളും വകവെക്കാതെ, അഭയം നൽകിയ ഫലസ്തീൻ ജനതക്കുനേരെയുള്ള ഇസ്രായേലിന്റെ അതിക്രൂരതയോട് ലോക രാജ്യങ്ങൾ നിസ്സംഗത വെടിഞ്ഞ് പ്രതികരിക്കണമെന്നും ഇസ്രായേലിന്റെ ക്രൂരത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.