ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണവും ബിജു കല്ലുമലക്ക് സ്വീകരണവും
text_fieldsജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുതിയ അംഗത്വ കാർഡ് വിതരണോദ്ഘാടനവും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അംഗത്വ കാർഡുകളുടെ വിതരണ ഉദ്ഘാടനം ബിജു കല്ലുമല ഒ.ഐ.സി.സി സീനിയർ നേതാവ് സി.എം. അഹമ്മദിന് നൽകി നിർവഹിച്ചു.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ പരിവാർ ശക്തികളോട് നേരിട്ട് പോരാടുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൂടുതൽ കരുത്താർജിക്കേണ്ടത് അനിവാര്യമായ വർത്തമാന കാലത്ത് ഒ.ഐ.സി.സി കൂടുതൽ കരുത്തോടെയും യോജിപ്പോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് ബിജു കല്ലുമല പറഞ്ഞു.
കെ.പി.സി.സിയുടെയും ഗ്ലോബൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഒ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചു വരുന്നതായും പ്രവാസലോകത്തെ എല്ലാ മേഖലകളിലും സജീവമായ കമ്മിറ്റികൾ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റീജനുകളിലും നിശ്ചിത സമയത്തിനുള്ളിൽ കുറ്റമറ്റ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്തി ഒക്ടോബർ 31ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെന്നപോലെ കേരളത്തിലും അനാവശ്യമായി മന്ത്രിമാരും സി.പി.എം നേതാക്കളും ദിനേന മതങ്ങളെയും ആചാരങ്ങളെയും ബന്ധപ്പെടുത്തി ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഭരണ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും ബിജു കല്ലുമല പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജലീഷ് കാളികാവ് ബിജു കല്ലുമലയെയും സെക്രട്ടറി ഉമ്മർ മങ്കട അബ്ദുൽ ഹമീദിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജു കല്ലുമലക്കുള്ള ഉപഹാരം മുസ്തഫ പെരുവള്ളൂരും സി. അബ്ദുൽ ഹമീദിനുള്ള ഉപഹാരം ഫിറോസ് പോരൂരും നൽകി. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിൽ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തു.
കെ.ടി. മുനീർ, അബ്ബാസ് ചെമ്പൻ, ഹുസൈൻ ചുള്ളിയോട്, സി.എം അഹ്മദ്, ആസാദ് പോരൂർ, അലവി ഹാജി കാരിമുക്ക്, മുജീബ് തൃത്താല, ശ്രീജിത്ത് കണ്ണൂർ, അസ്ഹാബ് വർക്കല, സിയാദ് പടുതോട്, സഹീർ മാഞ്ഞാലി, ശരീഫ് അറക്കൽ, നാസർ കോഴിത്തൊടി, റഫീഖ്
ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. ബാവ പേങ്ങാടൻ, എം.ടി അബ്ദുൽ ഗഫൂർ, ഷിബു കാളികാവ്, സമീർ വളരാട്, സൽമാൻ ചോക്കാട്, ഷാജു റിയാസ്, സമീർ കാളികാവ്, സി.പി മുജീബ്, മുഹമ്മദലി മക്കരപ്പറമ്പ്, ഗഫൂർ കാളികാവ്, റിയാസ് എടക്കര, നിഷ്നു ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.