ഗൾഫിലേക്കു പോയ മകനുവേണ്ടി 22 വർഷമായി മാതാപിതാക്കളുടെ കാത്തിരിപ്പ്
text_fieldsദമ്മാം: രണ്ടു പതിറ്റാണ്ടിനുമുമ്പ് ഗൾഫ് തേടി പടിയിറങ്ങിപ്പോയ മകൻ തിരികെ വരുന്നതും കാത്തിരിക്കുകയാണ് മലയാളി വയോധിക ദമ്പതികൾ. അധികാരികളുടെ വാതിൽ മുട്ടിത്തളരുേമ്പാഴും, ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ അടക്കംപറയുേമ്പാഴും എന്നെങ്കിലുമൊരിക്കൽ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് എറണാകുളം, ആലുവ, ഇടയപുറം കൊടവത്ത് വീട്ടിൽ മുഹമ്മദ് കാസിം-ഫാത്തിമ ദമ്പതികൾ.
22 വർഷം മുമ്പ് അപ്രത്യക്ഷനായ മകൻ അബ്ദുൽ ഷുക്കൂറിനെ ഒാർത്ത് ഉരുകിത്തീരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ പ്രൊഫൈൽ പ്രത്യക്ഷപ്പെടുന്നത്. റിയാദിൽ സബ്ഹ എന്ന സ്ഥലത്ത് താമസിക്കുന്നു എന്നാണ് സ്വന്തം ഫോേട്ടാകൾ പ്രൊഫൈൽ ചിത്രമായും കവർചിത്രമായും ഇട്ടിരിക്കുന്ന ഫേസ്ബുക്കിൽ പറയുന്നത്. ഇത് വയോധിക ദമ്പതികളിൽ വീണ്ടും പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ്. 1998ലാണ് ഖത്തറിലേക്ക് മെക്കാനിക്കൽ ജോലിക്കായി അന്ന് 22 വയസ്സുണ്ടായിരുന്ന അബ്ദുൽ ഷുക്കൂർ പോകുന്നത്. ദിവസങ്ങൾക്കകം സ്പോൺസർ അബ്ദുൽ ഷുക്കൂറിനെ സൽവ അതിർത്തി വഴി സൗദിയിലെ മരുഭൂമിയിലേക്ക് ആടുമേയ്ക്കാൻ കൊണ്ടുപോവുകയായിരുന്നത്രെ.
അവസാനമായി ഷുക്കൂർ മറ്റാരുടെയോ ഫോണിൽനിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് ഈ വിവരം വീട്ടുകാരറിഞ്ഞത്. പിന്നീട് ഇത്രയും കാലത്തിനുള്ളിൽ ഷുക്കൂറിെൻറ ഒരു വിവരവും ഈ വീട്ടുകാരെ തേടിവന്നില്ല. അന്നുമുതൽ മകനെയും കാത്ത് അലയുകയാണ് പിതാവ് മുഹമ്മദ് കാസിം. ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗൾഫിലെ ഇന്ത്യൻ എംബസികൾക്കുമെല്ലാം അപേക്ഷകളയച്ചു. മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ഹൈകോടതിയെയും സമീപിച്ചു. സൗദിയിലെയും ഖത്തറിലെയും ഇന്ത്യൻ എംബസികളെ പ്രതിയാക്കി കോടതിയിൽ കേസും നൽകി. അന്വേഷണങ്ങൾ നടത്തിയിട്ടും ഇങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന സാധാരണ മറുപടി മാത്രമാണ് കോടതിക്കും എംബസികൾ നൽകിയത്. തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിെട്ടങ്കിലും ഒരു ഫലവുമുണ്ടായില്ല.
കുവൈത്തിലെ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡൻറായിരുന്ന കബീർ എന്ന സാമൂഹിക പ്രവർത്തകൻ 10 വർഷം മുമ്പ് ഷുക്കൂറിനെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. അടുത്തകാലത്ത് സൂഫി വിഭാഗത്തിൽപെട്ട ഒരാളോട് അന്വേഷിച്ചപ്പോൾ അബ്ദുൽ ഷുക്കൂർ ജീവിച്ചിരിക്കുന്നുവെന്നും പേക്ഷ അയാൾക്ക് പഴയ കാര്യങ്ങളൊന്നും ഓർമയില്ലെന്നും പറഞ്ഞതായി ഇപ്പോൾ നാട്ടിലുള്ള കബീർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അവസാന ശ്രമമെന്ന നിലയിൽ ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോൾ അബ്ദുൽ ഷുക്കൂറിനെപ്പോലുള്ള ഒരാളുടെ െഎഡി കണ്ടെത്തുകയായിരുന്നെന്ന് കബീർ പറയുന്നു.
അബ്ദുൽ ഷുക്കൂർ എന്ന പേരിലുള്ള പ്രൊഫൈലിൽ കാണുന്ന ചിത്രങ്ങളെല്ലാം അയാളോട് വളരെയധികം സാമ്യമുള്ളതാണെന്ന് മാതാപിതാക്കളും തിരിച്ചറിഞ്ഞു. ഇതോടെ മകൻ വരുന്നത് ഉറക്കത്തിൽ സ്വപ്നം കണ്ടതായി പിതാവ് മുഹമ്മദ് കാസിം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഓടിയോടിത്തളർന്നു, മരിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും എനിക്കെെൻറ മകനെയൊന്ന് കാണണം' -വിതുമ്പലോടെ വയോധികരായ പിതാവും മാതാവും പറയുന്നു. റിയാദിലെ സബ്ഹ എന്ന സ്ഥലത്ത് താമസിക്കുന്നതായി ഫേസ്ബുക്കിൽ പറയുന്ന അബ്ദുൽ ഷുക്കൂറിെൻറ ഫ്രൻഡ്സ് ലിസ്റ്റിൽ ഉള്ളവരെല്ലാം റിയാദിൽ ജോലിയുള്ളവരാണ്. പ്രാഥമികമായ അന്വേഷണത്തിൽ ഇങ്ങനെയൊരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.