'പിറന്ന നാട്ടിൽനിന്ന് അന്യായമായി കുടിയൊഴിപ്പിക്കുന്നത് ഹീന നടപടി'
text_fieldsഖഫ്ജി: അസമിലെ പിറന്ന നാട്ടിൽനിന്ന് അന്യായമായി കുടിയൊഴിപ്പിക്കുന്ന ഹീന നടപടിക്കെതിരെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രതിഷേധം രേഖപ്പെടുത്തി. ധോൽപൂരിൽ നടന്നത് കേവലമൊരു കുടിയൊഴിപ്പിക്കലോ അധികാരത്തിെൻറ മത്ത് പിടിച്ചവർ നടത്തിയ നരവേട്ടയോ മാത്രമല്ല, മാനവചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നിന്ദ്യവും നീചവുമായ അതിക്രമവും ക്രൂര താണ്ഡവവുമാണ്.
പിറന്ന നാട്ടിൽനിന്ന് അന്യായമായി കുടിയൊഴിപ്പിക്കുക, അതിന് വിധേയമാക്കപ്പെട്ട നിസ്സഹായരായ മനുഷ്യരെ വെടിവെച്ചു കൊല്ലുക, കൊന്നുകളഞ്ഞ പാവം മനുഷ്യെൻറ മൃതദേഹത്തിന് മേൽ ആനന്ദനൃത്തമാടുക, കാട്ടിലെ ജന്തുക്കൾപോലും ഇവ്വിധം പെരുമാറില്ല. മനുഷ്യത്വ രഹിത നടപടിക്ക് ഉത്തരവാദികളായവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരുകയും കുടിയൊഴിപ്പിക്കൽ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. അഷ്റഫ് ഗസാൽ അധ്യക്ഷത വഹിച്ചു. മാമു നിസാർ, അസീസ് എരുവാട്ടി, സിദ്ദീഖ് പാണ്ടികശാല, ഹമീദ് വടകര, ഖാദർ മാസ്റ്റർ, ഉസ്മാൻ ഒട്ടുമ്മൽ, സലീം അരീക്കാട്, നൗഷാദ് തിരുവനന്തപുരം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സലീം പാണമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.