മക്ക ഹറമിൽ കൂടുതൽ സ്ഥലങ്ങൾ തുറന്നുകൊടുക്കാൻ നിർദേശം
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിലെ കിങ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയും മുകൾ ഭാഗവും നമസ്കാരത്തിനു തുറന്നു കൊടുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി.
എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്. റമദാനിൽ ഹറമിലെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനാണ് കിങ് ഫഹദ് വികസന കെട്ടിട ഭാഗത്തെ ഒന്നാം നിലയും മുകൾ ഭാഗവും തുറന്നു കൊടുക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
അതേസമയം, ഹറമിൽ കൂടുതൽ സ്ഥലങ്ങൾ നമസ്കാരത്തിന് തുറന്നുകൊടുക്കാനുള്ള നിർദേശം വന്നതോടെ വ്യാഴാഴ്ച രാത്രി തന്നെ കിങ് ഫഹദ് ഹറം വികസന ഭാഗത്തെ ഒന്നാം നിലയും ഏറ്റവും മുകൾ ഭാഗവും ശുചീകരിക്കാനും അണുമുക്തമാക്കാനും സാേങ്കതിക, സേവന വിഭാഗം നടപടി തുടങ്ങി. തുറന്നു കൊടുക്കാൻ നിർദേശിച്ച സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ പാലിച്ച് നമസ്കരിക്കാനെത്തുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സാേങ്കതിക, സേവന വിഭാഗം മേധാവി നാഇഫ് ജഹ്ദലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.